ആലപ്പുഴ: അയല്‍ വാസികളുടെ ജാതി വിവേചനം മൂലം ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ നിര്‍മാണം തടസപ്പെട്ട ചിത്രയുടെ വീട് നിര്‍മാണം പുനരാരംഭിച്ചു. പട്ടികജാതി കുടുംബത്തിന് സർക്കാർ അനുവദിച്ച ഭൂമിയിൽ വീടുവയ്ക്കുന്നത് അയൽവാസികളാണ് എതിര്‍ത്തത്. സംഭവം വാര്‍ത്താ ആയതോടെ ജില്ല കലക്ടര്‍ ഇടപെടുകയായിരുന്നു.
വീടുപണി തടസപ്പെടുത്തുന്ന തരത്തിൽ നാട്ടുകാരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി. കോടതി ഉത്തരവിന്‍റെയും മൗലികാവകാശങ്ങളുടെയും ലംഘനമുണ്ടായാല്‍ പൊലീസ് ഇടപെടണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ചിത്രയ്ക്ക് ആവശ്യമായ നിയമ സംരക്ഷണം നൽകണമെന്നും കലക്ടർ ഉത്തരവിട്ടു.
Also Read: Marakkar Release: മന്ത്രി പ്രഖ്യാപിച്ചു, മരയ്ക്കാർ ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും
ഇതേതുടർന്ന് ദലിത് സംഘടനകളുടെ നേതൃത്വത്തിലാണ് വീടുപണി പുരാനാരംഭിച്ചത്. വീടുപണിക്ക് ആവശ്യമായ നിർമാണ സാമഗ്രികൾ ദലിത് സംഘടനകളുടെ നേതാക്കൾ പ്രകടനമായെത്തി നിർമാണ സ്ഥലത്തേക്ക് എത്തിച്ചു. സമീപത്ത് മറ്റു കുടുംബങ്ങളും സമാനമായ രീതിയിൽ വിവേചനം അനുഭവിക്കുന്നതായും ഇതിന് പരിഹാരം കാണുവാൻ അതികൃതരുടെ ഇടപെടൽ വേണമെന്നുമാണ് ദലിത് അവകാശ പ്രവർത്തകരുടെ ആവശ്യം.