ETV Bharat / state

രഞ്ജിത്തിന്‍റെ കൊലപാതകം അമ്മയുടെ മുന്നിൽവച്ച്; നടുക്കം മാറാതെ പ്രദേശവാസികൾ - ആലപ്പുഴ രാഷ്ട്രീയ കൊലപാതകം

പ്രഭാത സവാരിക്ക് ഇറങ്ങാൻ നിൽക്കവേയാണ് രഞ്ജിത്തിനെ ഒരു സംഘം വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു

BJP leader Ranjith Srinivasan murder  ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം  ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആക്രമണം  OBC Morcha State Secretary death  ആലപ്പുഴ രാഷ്ട്രീയ കൊലപാതകം  alappuzha political murder
രഞ്ജിത്തിന്‍റെ കൊലപാതകം അമ്മയുടെ മുന്നിൽവച്ച്; നടുക്കം മാറാതെ പ്രദേശവാസികൾ
author img

By

Published : Dec 19, 2021, 2:06 PM IST

ആലപ്പുഴ : ഒ.ബി.സി മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയും ബിജെപി നേതാവുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് സ്വന്തം വീട്ടിൽ അമ്മയുടെ മുന്നിൽ വച്ച്. പ്രഭാത സവാരിക്ക് ഇറങ്ങാൻ നിൽക്കവേയാണ് രഞ്ജിത്തിനെ ഒരു സംഘം വീട്ടിൽ കയറി വെട്ടിയത്.

11 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭ്യമായ വിവരം. അമ്മയുടെയും രഞ്ജിത്തിന്‍റെയും നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രഞ്ജിത്തിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്രതീക്ഷിതമായുള്ള ആക്രമണമായത് കൊണ്ട് തന്നെ രക്ഷപെടാൻ സാധിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആക്രമണം നടന്നയുടൻ തന്നെ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രഞ്ജിത്തിന്‍റെ കൊലപാതകം അമ്മയുടെ മുന്നിൽവച്ച്; നടുക്കം മാറാതെ പ്രദേശവാസികൾ

READ MORE: ആലപ്പുഴയില്‍ വീണ്ടും കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

ആക്രമണം നടന്നയുടൻ തന്നെ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി രഞ്ജിത്തിന്‍റെ വീട് പൊലീസ് സീൽ ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും അയൽവാസികളിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.

രഞ്ജിത്തിന്‍റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും. തുടർന്ന് ബി.ജെ.പി - ആർ.എസ്.എസ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.