വെള്ളക്കെട്ടിൽ അകപ്പെട്ട കൈകുഞ്ഞിനും അമ്മയ്ക്കും സഹായവുമായി 108 ആംബുലൻസും പൊലീസും - 108 Ambulance and Police
17 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞും അമ്മ സിമിക്കുമാണ് സഹായം ലഭിച്ചത്.

ആലപ്പുഴ: വെള്ളക്കെട്ടിൽ അകപ്പെട്ട കൈകുഞ്ഞിനും അമ്മയ്ക്കും വൈദ്യ സഹായമെത്തിച്ച് 108 ആംബുലൻസും പൊലീസും. 17 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞും അമ്മ രാമങ്കരി നൂറ്റിപത്താം കോളനിയിലെ സിമിക്കുമാണ് സഹായം ലഭിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സിമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ വെള്ളക്കെട്ട് വില്ലനാവുകയായിരുന്നു.
വാഹനത്തിന്‍റെ നാലുവശത്തും വെള്ളം കയറിയതിനെ തുടർന്ന് പ്രതിസന്ധിയിലായ സിമിക്കും കുഞ്ഞിനും സഹായവുമായി രാമങ്കരി പൊലീസ് എത്തി. ഇരുവരേയും എസ്‌ഐ കെ ബി ആനന്ദബാബു, സിപിഒ ജോൺസൺ എന്നിവർ ചേർന്ന് പൊലീസ് വാഹനത്തിൽ മങ്കൊമ്പ് ഒന്നാംകരയിൽ എത്തിച്ചു. സിമിയുടെ അച്ഛന്‍റെ ആവശ്യപ്രകാരം ആലപ്പുഴയിൽ നിന്നെത്തിയ 108 ആംബുലൻസിന് മങ്കൊമ്പ് ഒന്നാംകര വരെ എത്താനെ കഴിഞ്ഞുള്ളു. പിന്നീട് പൊലീസ് എത്തിച്ച കുഞ്ഞിനേയും അമ്മയേയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് 108 ആംബുലൻസില്‍ കൊണ്ടുപോവുകയായിരുന്നു.
ആലപ്പുഴ : വെള്ളക്കെട്ടിൽ അകപ്പെട്ട കൈകുഞ്ഞിനും അമ്മയ്ക്കും വൈദ്യ സഹായമെത്തിച്ച് 108 ആംബുലൻസും പോലീസും. പ്രസവിച്ച് 17 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞും അമ്മ രാമങ്കരി നൂറ്റിപത്താം കോളനിയിലെ സിമിക്കുമാണ് ഇവരുടെ സഹായ ഹസ്തം ലഭിച്ചത്. ഇന്ന് ഉച്ചയോടെ സിമിയ്ക്ക് ദേഹാസ്യാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായ വീട്ടുകാരുടെ മുന്നിൽ കെള്ളക്കെട്ട് വില്ലനാവുകയായിരുന്നു. നാലുപാടും വെള്ളം കയറിയതിനെതുടർന്ന് പ്രതിസന്ധിയിലായ സിമിയ്ക്കും കുഞ്ഞിനും സഹായവുമായി പ്രദേശത്തെ അംഗനവാടി ടീച്ചർ അറിയിച്ചതിനെതുടർന്ന് വാഹനവുമായി കിടങ്ങറയിലായിരുന്ന രാമങ്കരി പോലീസ് എത്തുകയായിരുന്നു. ഇതിനിടയിൽ സിമിയുടെ അച്ഛൻ ആലപ്പുഴയിൽ നിന്ന് 108 ആംബുലൻസിന്റെ സഹായം തേടി. കുത്തിയൊഴുകുന്ന കിഴക്കൻ വെള്ളത്തെ വകവെക്കാതെ സ്ഥലത്തേക്ക് നീങ്ങിയ ആംബുലൻസിന് മങ്കൊമ്പ് ഒന്നാംകര വരെ എത്താനെ കഴിഞ്ഞുള്ളു. ഇതിനിടയിൽ രാമങ്കരി ജങ്ഷനിൽ കാത്തുനിന്ന സിനിയെയും കുഞ്ഞിനേയും എസ്‌ഐ കെ ബി ആനന്ദബാബു, സിപിഒ ജോൺസൺ എന്നിവർ ചേർന്ന് പോലീസ് വാഹനത്തിൽ മങ്കൊമ്പ് ഒന്നാംകരയിൽ എത്തിച്ചു. പിന്നീട് അവിടെ കാത്തുനിന്ന 108 ആംബുലൻസിൽ ഡ്രൈവർ അനു ഉണ്ണികൃഷ്ണൻ, നേഴ്സ് കുര്യക്കോസ് തോമസ് എന്നീ ആംബുലസ് ജീവനക്കാർ ചേർന്ന് കുഞ്ഞിനേയും അമ്മയെയും കയറ്റി ആംബുലൻസ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്. അമ്മയും കുഞ്ഞും ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖമായി ഇരിക്കുന്നു.Conclusion:null