ആലപ്പുഴ: ജില്ലയിൽ കോൺഗ്രസ് ചിഹ്നങ്ങൾക്കും സ്‌തൂപങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം. ജില്ലയിലെ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ ഹരിപ്പാട്, നൂറനാട്, ചേർത്തല, എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലുമാണ് പ്രധാനമായും കോൺഗ്രസ് സ്‌തൂപങ്ങൾ ആക്രമിക്കപ്പെട്ടത്. ആലപ്പുഴ നഗരത്തിൽ മൂന്നിടങ്ങളിൽ കോൺഗ്രസ് സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു.
വെള്ളക്കിണറുള്ള രാജീവ് ഗാന്ധി സ്‌തൂപവും കൊടിമരവും നശിപ്പിച്ചു. ചാത്തനാട് മന്നത്ത് കൊടിമരം തകർത്തു. ഹെഡ് പോസ്റ്റ് ഓഫിസിന് സമീപമുള്ള ഇന്ദിരഗാന്ധി പ്രതിമയുടെ കൈ ഇന്നലെ തകർത്തിരുന്നു.
ഇതിന് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് കൊടിമരങ്ങളും പ്രചരണസാമഗ്രികളും തകർത്തിട്ടുണ്ട്. ആക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വൈകുന്നേരം നഗരത്തിൽ ഡിസിസിയുടെ നേതൃത്വം പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Also Read "കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ചത് പൊലീസ് സംരക്ഷണയില്‍", പ്രതികളെ കാണിച്ചുതരാമെന്ന് കോൺഗ്രസ്