ആലപ്പുഴ: കൊവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി അരൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി വഴിയാണ് മരുന്നുകളുടെ വിതരണം.
പ്രായമായവര്‍, കൊവിഡ് ബാധിച്ച് ഭേദമായവര്‍, ക്വറന്‍റൈനില്‍ കഴിയുന്നവര്‍ ഉള്ളപ്പടെയുള്ളവര്‍ക്കായാണീ പദ്ധതി. പഞ്ചായത്തിലെ എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണി പറഞ്ഞു. എല്ലാ വീടുകളിലും വൈകിട്ട് അണു നശീകരണത്തിനായി അപരാജിത ചൂര്‍ണം പുകയ്ക്കാനായി ധൂപ സന്ധ്യ എന്ന പദ്ധതിയും ഉടന്‍ നടപ്പാക്കും.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വൈദ്യസഹായം തേടുന്നതിനായി ടെലി മെഡിസിന്‍ യൂണിറ്റും സജ്ജമാക്കി. പഞ്ചായത്തിലെ കൊവിഡ് കണ്‍ട്രോള്‍ റൂമിന് കീഴിലാണ് ടെലി മെഡിസിന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.
ഡോ.ആശഅരവിന്ദ് (9846810488), ഡോ. ദീപ്തി (ഹോമിയോ-9495572191), ഡോ. ദിവ്യ (ആയുര്‍വേദം-7736725751), അസ്ഥി രോഗ വിദഗ്ദന്‍ ഡോ. ജയിന്‍ രാജ് (7829749455) എന്നീ മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ടെലി മെഡിസിന്‍ യൂണിറ്റിലൂടെ ലഭ്യമാവും.