ETV Bharat / state

സ്പെഷ്യൽ ട്രെയിനുകളുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണമെന്ന് എ.എം ആരിഫ് എം.പി - എ.എം ആരിഫ് എം.പി

ജോലിക്ക് പോകുന്ന സ്ഥിരം യാത്രക്കാർ വളരെയധികം ആശ്രയിക്കുന്ന കൊച്ചുവേളി - മൈസൂര്‍, കന്യാകുമാരി - ബംഗളൂരു അടക്കമുള്ള സ്പെഷ്യൽ ട്രെയിനുകളിൽ ഹ്രസ്വദൂര സ്ലീപ്പർ യാത്രകൾക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

SPECIAL TRAIN FARE  Alappuzha  AM ARIF MP STATEMENT  സ്പെഷ്യൽ ട്രെയിന്‍  എ.എം ആരിഫ് എം.പി  ട്രെയിന്‍ സര്‍വീസ്
സ്പെഷ്യൽ ട്രെയിനുകളുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണമെന്ന് എ.എം ആരിഫ് എം.പി
author img

By

Published : Jan 6, 2021, 3:43 AM IST

ആലപ്പുഴ: സ്പെഷ്യൽ ട്രെയിനുകളുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണമെന്ന് എ.എം ആരിഫ് എം.പി ആവശ്യപ്പെട്ടു. ജോലിക്ക് പോകുന്ന സ്ഥിരം യാത്രക്കാർ വളരെയധികം ആശ്രയിക്കുന്ന കൊച്ചുവേളി - മൈസൂര്‍, കന്യാകുമാരി - ബംഗളൂരു അടക്കമുള്ള സ്പെഷ്യൽ ട്രെയിനുകളിൽ ഹ്രസ്വദൂര സ്ലീപ്പർ യാത്രകൾക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

മറ്റു ട്രെയിനുകളിൽ തിരുവനന്തപുരം - എറണാകുളം യാത്രക്ക് 170 രൂപ മാത്രം ചെലവാകുമ്പോൾ ഈ ട്രെയിനുകളിൽ 400 രൂപയോളം ഈടാക്കുന്നത് ഒരിക്കലും നീതികരിക്കാനാകില്ല. അതോടൊപ്പം, ഒരുമാസം പരമാവധി 12 ഓൺ ലൈൻ ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാനാകൂ എന്ന നിബന്ധനയും എടുത്തുകളയാൻ തയ്യാറാകണമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, റെയിൽവേ ബോർഡ് ചെയർമാൻ വി.കേ. യാദവ് എന്നിവർക്ക് അയച്ച സന്ദേശത്തിൽ എം.പി. ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.