ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആലശ്ശേരി വീട്ടിൽ അജിത്തിനെ(28) പൊലീസ് അറസ്റ്റ് ചെയ്തതു. ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ബന്ധുക്കൾ വീട്ടിൽ നിന്നും പുറത്തേക്ക് പോയതറിഞ്ഞ പ്രതി 17കാരിയായ പെൺകുട്ടിയെ കയറി പിടിക്കുകയുമായിരുന്നു.
സംഭവ സമയം പെൺകുട്ടിയുടെ മുത്തശ്ശി വീട്ടിലേക്ക് കയറി വരുന്നത് കണ്ട പ്രതി ഓടി രക്ഷപെടുകയായിരുന്നു. പീഡനശ്രമത്തെ തുടർന്ന് ബന്ധുക്കൾ പുന്നപ്ര പൊലീസിൽ പരാതി. അജിത്തിനെ അമ്പലപ്പുഴ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.