ETV Bharat / state

നൂറ്റാണ്ടുകളുടെ ചരിത്രശേഷിപ്പായി കരുമാടിക്കുട്ടന്‍

കരുമാടി തോട്ടുവക്കത്ത് ധ്യാനത്തിലിരിക്കുന്ന ബുദ്ധന്‍റെ പാതി പ്രതിമയായ കരുമാടിക്കുട്ടന് നൂറ്റാണ്ടുകളുടെ പൈതൃക - ചരിത്ര കഥകള്‍ പറയാനുണ്ട്.

Karumadikkuttan Buddha statue  Alappuzha Karumadikkuttan  Buddha statue as historical relic  ചരിത്രശേഷിപ്പായി കരുമാടിക്കുട്ടന്‍  ആലപ്പുഴയിലെ കരുമാടിക്കുട്ടന്‍ പ്രതിമ  ആലപ്പുഴ ഇന്നത്തെ വാര്‍ത്ത
സര്‍ക്കാര്‍ അവഗണിക്കുന്നതായി വിമര്‍ശനം
author img

By

Published : Dec 18, 2021, 1:33 PM IST

ആലപ്പുഴ: നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്. ആധിപത്യം, പിടിച്ചടക്കലുകള്‍, അധികാര കൈമാറ്റം, അവകാശതർക്കം തുടങ്ങിയ കഥകള്‍ അവയില്‍ ഉൾപ്പെടും. കരുമാടി തോട്ടുവക്കത്ത് ധ്യാനത്തിലിരിക്കുന്ന ബുദ്ധന്‍റെ പകുതി പ്രതിമയാണ് കരിമാടിക്കുട്ടൻ.

നൂറ്റാണ്ടുകളുടെ ചരിത്രശേഷിപ്പായി അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്‍

സംസ്ഥാനത്ത് കണ്ടെത്തിയ ബുദ്ധപ്രതിമകളില്‍ കരുമാടിക്കുട്ടന് തന്നെയാണ് കൂടുതല്‍ സവിശേഷതകളുള്ളത്. കരുമാടിത്തോട്ടിൽ വളരെക്കാലം ആരാലും അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹമാണിത്. ആധുനിക കൊച്ചിയുടെ ശിൽപി ബ്രിട്ടീഷ് എന്‍ജിനിയറായ റോബർട്ട് ബ്രിസ്റ്റോ 1930 ലാണ് ഇത് കണ്ടെടുക്കുന്നത്.

ജൈന തീർഥങ്കരന്‍റെ പ്രതിമയോട് സാദൃശ്യം

സാധാരണ ബുദ്ധവിഗ്രഹങ്ങളുടേത് പോലെ പത്മാസനത്തിൽ നിവർന്ന്, ധ്യാനനിരതനായി ഇരിക്കുന്നതായാണ് ശില്‍പം പണിതിരിക്കുന്നത്. പ്രതിമ കിട്ടിയപ്പോൾ തന്നെ അതിന്‍റെ ഇടതുവശം ഇല്ലായിരുന്നു. മൂന്നടി ഉയരമുള്ള കരിങ്കൽപ്രതിമ ഒൻപതാം നൂറ്റാണ്ടിന്‍റെയും 14-ാം നൂറ്റാണ്ടിന്‍റെയും ഇടയിൽ നിർമിച്ചതാകാമെന്നാണ് കരുതുന്നത്. നിർമാണ രീതിയും മറ്റും നോക്കിയാൽ ജൈന തീർഥങ്കരന്‍റെ പ്രതിമയോട് സാദൃശ്യം കാണാം.

കരുമാടിക്കുട്ടൻ ജൈനപ്രതിമയാണെന്ന വാദവും ഒരു വിഭാഗം ചരിത്രകാരന്മാർ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എന്ന ചരിത്ര പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ചെമ്പകശേരി രാജാവ്, ചീപ്പഞ്ചിറ മൂപ്പിലാന്മാര്‍, അമ്പനാട്ടു പണിക്കര്‍ എന്നിങ്ങനെയുള്ള ബ്രാഹ്മണരുടെ ആരാധനമൂർത്തി ബുദ്ധവിഗ്രഹങ്ങൾ ആയിരുന്നുവെന്നും പറയപ്പെടുന്നു. കരുമാടിക്കുട്ടന്‍റെ ഒരു ഭാഗം തകർന്നതിനെ ചൊല്ലി പലകഥകളുമുണ്ട്.

ആനയുടെ ആക്രമണത്തിൽ തകർന്നതാണെന്ന വാദമാണ് അതിൽ പ്രധാനം. ഇത് ആനയെ ഉപയോഗിച്ച് ഉയർത്തിയപ്പോൾ ഒടിഞ്ഞുപോയതാണെന്നാണ് ഒരുകൂട്ടരുടെ വാദം. അതിൽ നിന്നെല്ലാം വ്യത്യസ്‌തമായ വസ്‌തുതകളാണ് ചരിത്രകാരന്മാർ നിരത്തുന്നത്. ബ്രിട്ടീഷുകാരുടെ ആക്രമണകാലത്ത് സംഭവിച്ചതാണെന്നും അതല്ല ബ്രാഹ്മണാധിപത്യക്കാലത്ത് ബുദ്ധമതം പ്രചരിച്ചരിൽ അസ്വസ്ഥരായ ബ്രാഹ്മണർ തകർത്തതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.

കരുമാടിക്കുട്ടനെ കണ്ട് ദലൈലാമ

ഇതിനിടയിൽ കരുമാടിക്കുട്ടന്‍റെ ഇടതുകൈ സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തുകയുണ്ടായി. ഇത് പ്രതിമയിൽ കൂട്ടിച്ചേർക്കാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. പ്രദേശവാസിയായ നാരായണപണിക്കരാണ് കുട്ടന്‍റെ ഇടതുഭാഗം കണ്ടെടുത്തത്. പിന്നീട് ഇത് മകൻ നാരായണപ്പിള്ളയുടെ കൈയിലും ശേഷം ചെറുമകൻ രാജപ്പൻ പിള്ളയുടെ കൈയിലേക്കും എത്തി. ഇപ്പോൾ ഇത് പുരാവസ്‌തു വകുപ്പ് ഏറ്റെടുത്ത് കായംകുളത്തെ കൃഷ്‌ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1965ൽ സാക്ഷാൽ ദലൈലാമ കരുമാടിക്കുട്ടനെ കാണാനെത്തുകയുണ്ടായി. അക്കാലത്താണ് പ്രതിമയിരിക്കുന്ന ഗോപുരം നിർമിച്ചത്. സ്‌മാരകം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ലാമ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. പിന്നീട് സംരക്ഷിത സ്‌മാരകമായി ഇത് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വർഷങ്ങളോളം വേണ്ട പരിഗണന പ്രതിമയ്ക്ക്‌ ലഭിച്ചില്ല. 2015ൽ 15 ലക്ഷം രൂപ മുടക്കി സർക്കാർ ഇവിടം നവീകരിച്ചു.

ചുറ്റുമതിലെല്ലാം കെട്ടി സുരക്ഷ ജീവനക്കാരെയും ഏർപ്പാടാക്കി. തന്‍റെ പൂർവികർക്ക് പ്രതിമയുടെ ഭാഗം എങ്ങനെ കിട്ടി എന്നതിനെ സംബന്ധിച്ച് രാജപ്പൻ പിള്ളയ്ക്ക് കൃത്യമായ അറിവില്ല. എന്നാൽ ചെറുപ്പകാലം മുതലെ ഇതിന്‍റെ കാര്യങ്ങൾ നോക്കുന്നതും സ്‌മാരകം സർക്കാർ ഏറ്റെടുക്കുന്നതുവരെയും സംരക്ഷിച്ച് പോരുന്നതും രാജപ്പൻപിള്ളയാണ്. നിരവധിയാളുകൾ ഇത് കാണുവാനും പ്രാർഥനകളും വഴിപാടുകളും അർപ്പിക്കുവാനും ഇവിടെ എത്താറുണ്ടെന്ന് രാജപ്പൻപിള്ള പറയുന്നു.

'വല്യച്ഛനുള്ള' എണ്ണ നൈവേദ്യം

വിദേശത്ത് നിന്നും വിനോദ സഞ്ചാരികളും ചരിത്ര വിദ്യാർഥികളുമടക്കം നിരവധി പേർ കരുമാടിക്കുട്ടനെ തേടി ഇവിടെയെത്താറുണ്ട്. ശബരിമലയ്ക്ക് ദർശനത്തിനായി പോകുന്ന തീർഥാടകർ അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴുത ശേഷം ദർശനത്തിനായി കുട്ടനെ കാണാൻ എത്താറുണ്ട്. പ്രതിമയ്‌ക്ക് സമർപ്പിക്കാൻ എണ്ണയുമായും ആളുകളെത്താറുണ്ട്. വല്യച്ഛനുള്ള എണ്ണ നൈവേദ്യം എന്നാണ് പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്.

നിവേദിച്ച എണ്ണ പ്രസാദമെന്ന നിലയിൽ എടുക്കുന്ന പതിവും ആരാധിക്കുന്നവർക്കിടയിലുണ്ട്. ഉദ്ദിഷ്‌ടകാര്യ സാധ്യത്തിനും രോഗമുക്തിയ്‌ക്കും വേണ്ടിയാണ് എണ്ണ നേർച്ച. രോഗശമന ശക്തിയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. തീക്ഷ്‌ണമായൊരു കാലഘട്ടത്തിന്‍റെ മൂകസാക്ഷിയായി കരുമാടിക്കുട്ടന്‍റെ പ്രതിമ നിലകൊള്ളുകയാണ്. പൈതൃകവും ചരിത്രവും ഒത്തുചേരുന്ന ശേഷിപ്പ് വരും തലമുറയ്‌ക്കായി പ്രധാന്യത്തോടെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണ്.

ALSO READ: 'നല്ല പാട്ടുകൾ പിറക്കാത്തത് സിനിമയുടെ രീതി മാറിയതുകൊണ്ട്'; മനസ് തുറന്ന് കൈതപ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.