ETV Bharat / state

കൊവിഡ് വ്യാപനം : അണുനശീകരണവുമായി ആലപ്പുഴ കർഷകസംഘം

വിവിധ സ്ഥലങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങളുമായി സജീവമാണ് സംഘടന.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ആലപ്പുഴ കർഷകസംഘം  Alappuzha Farmers' Association actively involved in Covid prevention activities  Alappuzha Farmers' Association  മന്ത്രി പി.പ്രസാദ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ആലപ്പുഴ കർഷകസംഘം
author img

By

Published : May 23, 2021, 9:52 PM IST

ആലപ്പുഴ : കൊവിഡ് രൂക്ഷമാകുന്നതിനിടെ വിവിധയിടങ്ങളില്‍ അണുനശീകരണവുമായി കര്‍ഷകസംഘം പ്രവര്‍ത്തകര്‍. വാഹനത്തിൽ അണു നശീകരണ സംവിധാനം സജ്ജമാക്കിയാണ് പ്രവർത്തനം. ചേർത്തല താലൂക്ക് തല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. നാലാംഘട്ട പ്രവൃത്തിക്കാണ് തുടക്കമായത്. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്‌മിത സന്തോഷ്, കൗൺസിലർ എസ്.സനീഷ് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിന് തങ്ങളാൽ കഴിയുന്ന സേവനങ്ങളാണ് നടത്തിവരുന്നതെന്ന് തൊഴിലാളി കർഷകസംഘം പ്രസിഡൻ്റ് ഇ.ഒ.വർഗീസും, സെക്രട്ടറി കെ.വി.ഷീലയും പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ആലപ്പുഴ കർഷകസംഘം

Also read:നന്മയുടെ നല്ല മാതൃക; വീട് തകർന്ന് ദുരിതത്തിലായ കുടുംബത്തിന് താങ്ങായി സ്കൂൾ അധികൃതർ

പൊതു സ്ഥലങ്ങളിലും, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം തികച്ചും സൗജന്യമായാണ് അണുനശീകരണം നടത്തി വരുന്നത്. സംഘത്തിന് കീഴിലെ ജൈവവള സ്ഥാപനത്തിൽ നിന്നുള്ള ലാഭം ഇതിനായി ഉപയോഗിക്കുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി സംഘടന അണുനശീകരണം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.