ആലപ്പുഴ: കേരളത്തിൽ നിലവിൽ കൊവിഡ് 19 നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കുറയുന്നു. ജില്ലയിൽ ഒൻപത് പേർ മാത്രമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളതെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ രോഗികളാരും ഇല്ല. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് ലഭ്യമായ വിവരം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൃത്യമായ ഇടവേളകളിൽ മനഃശാസ്ത്ര വിദഗ്‌ധരുടെ സേവനവും മാനസിക സമ്മർദ്ദം കുറയ്ക്കുവാനുള്ള കൗൺസിലിങ്ങും നല്‍കുന്നുണ്ട്.