ആലപ്പുഴ: എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റായി ആർ.എസ് രാഹുൽരാജിനെയും സെക്രട്ടറിയായി പി. കബീറിനെയും തെരഞ്ഞെടുത്തു. ഏറെ ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്‍റായിരുന്നു പി കബീർ. സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായിരുന്നു രാഹുൽരാജ്.
ALSO READ: വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കാൻ മന്ത്രിക്ക് എന്തവകാശം ? ; ആന്‍റണി രാജുവിനെതിരെ എഐഎസ്എഫ്
നന്ദു ജോസഫ്, എ ഷിനാഫ്, കണ്ണൻ എസ് ലാൽ, ടി ടി മീനൂട്ടി, നാദിറ മെഹ്റിൻ (വൈസ് പ്രസിഡന്‍റുമാർ), ആധിൻ എ, സി കെ ബിജിത്ത് ലാൽ, ബിപിൻ എബ്രഹാം, ശ്രേയ രതീഷ്, അസ്‌ലം ഷാ (ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.