ആലപ്പുഴ: ജില്ലയിൽ ഇന്ന് 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നും എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ 30 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
കൊവിഡ് മുക്തി നേടിയവരിൽ 26 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. രണ്ട് പേർ വിദേശത്ത് നിന്നും വന്നവരും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നിലവിൽ ജില്ലയിൽ 1375 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 1898 പേരാണ് രോഗ മുക്തരായത്.