ETV Bharat / state

പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണം സമാപിച്ചു

73-ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം ഒക്ടബോര്‍ 20നാണ് ആരംഭിച്ചത്

രണസ്മരണ പുതുക്കി 73-മത് പുന്നപ്ര വയലാർ രക്തസാക്ഷി വരാചാരണത്തിന് പരിസമാപ്തിയായി
author img

By

Published : Oct 28, 2019, 4:30 AM IST

Updated : Oct 28, 2019, 7:13 AM IST

ആലപ്പുഴ: പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം കുറിച്ചു. ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഏറ്റുവാങ്ങി. 73-ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം ഒക്ടബോര്‍ 20നാണ് ആരംഭിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്, പി തിലോത്തമൻ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

73-മത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണം സമാപിച്ചു

Intro:

Body:രണസ്മരണ പുതുക്കി 73-മത് പുന്നപ്ര വയലാർ രക്തസാക്ഷി വരാചാരണത്തിന് പരിസമാപ്തിയായി

ആലപ്പുഴ : രണസ്മരണ പുതുക്കി എഴുപത്തിമൂന്നാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനമായി. ഒക്ടോബർ 20 മുതൽ 7 ദിവസമായി വിവിധ വിധ അനുസ്മരണ - അനുബന്ധ പരിപാടികൾ ആണ് വയലാർ രക്തസാക്ഷി ദിനമായ ഇന്ന് സമാപനമായത്. രാവിലെ ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഏറ്റുവാങ്ങി സ്ഥാപിച്ചു. തുടർന്ന് വയലാർ രാമ വർമ്മ അനുസ്മരണവും ശേഷം വയലാർ രക്തസാക്ഷി അനുസ്മരണ സമ്മേളനവും നടന്നു.

രക്തസാക്ഷി അനുസ്മരണ സമ്മേളനം സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്, പി തിലോത്തമൻ, എ എം ആരിഫ് എംപി, ആർ രാജേഷ് എംഎൽഎ എന്നിവരും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുത്തു.

ആയിരക്കണക്കിന് പ്രവർത്തകരാണ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. ഒരാഴ്ച കാലമായി നടന്നുവരുന്ന അനുസ്മരണ പരിപാടികൾക്കാണ് ഇതോടെ സമാപനമായത്. പുന്നപ്ര വയലാർ സമര നായകനും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനത്തിന് എത്താത്തത് പ്രവർത്തകരെ നിരാശപ്പെടുത്തി. അസുഖബാധിതനായി ആശുപത്രി വാസത്തിലായതിനാലാണ് വിഎസ് എത്താഞ്ഞത്. വിഎസിന്റെ അസാന്നിധ്യത്തിൽ അദ്ദേഹം എഴുതി നൽകിയ സന്ദേശം സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ വായിച്ചു.

Conclusion:
Last Updated : Oct 28, 2019, 7:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.