ETV Bharat / state

ആലപ്പുഴ ജില്ലയില്‍ 4428 പേർ നിരീക്ഷണത്തില്‍; നിലവിൽ ആർക്കും കൊവിഡ് 19 ഇല്ല

പതിനൊന്ന് പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്

ആലപ്പുഴ ജില്ല  കൊവിഡ് 19  നിരീക്ഷണം  കൊവിഡ് പുതിയ വാര്‍ത്ത  covid19 latest news  observation  Alappuzha district
ആലപ്പുഴ ജില്ലയില്‍ 4428 പേർ നിരീക്ഷണത്തില്‍; നിലവിൽ ആർക്കും കൊവിഡ് 19 ഇല്ല
author img

By

Published : Mar 22, 2020, 8:40 PM IST

ആലപ്പുഴ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 4428 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുതായി 725 പേരെയാണ് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളജ്, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മൂന്ന് പേര്‍ വീതവും, ജനറൽ ആശുപത്രിയിൽ നാലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഒരാളുമടക്കം പതിനൊന്ന് പേരാണ് ആശുപത്രികളില്‍ കഴിയുന്നത്.

പരിശോധനക്കയച്ച 142 സാമ്പിളുകളിൽ 138 എണ്ണത്തിന്‍റെ ഫലം ലഭിച്ചതില്‍ ആദ്യഘട്ടത്തിൽ ജില്ലയിൽ പോസിറ്റീവായി കണ്ടെത്തിയ ഒരാളുടേത് ഒഴികെ ബാക്കിയെല്ലാം നെഗറ്റീവാണ്. ജില്ലയിൽ നിലവിൽ ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിവിധ സേനകളും സജ്ജമാണെന്ന് ജില്ലാ കലക്ടർ എം.അഞ്ജന അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.