ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് : ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്

സ്വീഡന്‍റെ സോഫിയ മഗദലേനയെ 7-1 ന് തകർത്താണ് വിനേഷ് ക്വാർട്ടറില്‍ കടന്നത്.

Vinesh Phogat  Vinesh Phogat beats Sweden's Sofia Magdalena, advances to quarterfinals  Vinesh Phogat quarterfinals  വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ  ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ
author img

By

Published : Aug 5, 2021, 10:33 AM IST

ടോക്കിയോ : ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും നേട്ടം. വനിത വിഭാഗം 53കിലോഗ്രാമിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയുമായി വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ. റിയോയിലെ വെങ്കലമെഡൽ ജേതാവ് സ്വീഡന്‍റെ സോഫിയ മഗദലേനയെ 7-1 ന് തകർത്താണ് വിനേഷ് ക്വാർട്ടറില്‍ കടന്നത്.

തികച്ചും ഏകപക്ഷീയമായ വിജയമാണ് വിനേഷ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ പോലും സ്വീഡൻ താരത്തെ മുന്നേറാന്‍ വിനേഷ് അനുവദിച്ചില്ല. വിനേഷിന്‍റെ അറ്റാക്കിലും ഡിഫൻസിലും പതറിപ്പോയ സോഫിയയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ല.

ALSO READ: തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം

എന്നാൽ റെപ്പഷാഗെ റൗണ്ടിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം അൻഷു മാലിക് തോൽവി വഴങ്ങി. റഷ്യയുടെ വലേറിയ കബ്ലോവ 5-1 നാണ് അൻഷുവിനെ തോൽപ്പിച്ചത്. റിയോ ഒളിമ്പിക്‌സിൽ വെള്ളി നേടിയ താരമാണ് വലേറിയ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.