ടോക്കിയോ: ഒളിമ്പിക്‌സ് വനിത ഹോക്കിയില്‍ ഫൈനല്‍ ലക്ഷ്യം വെച്ച ഇന്ത്യന്‍ വനിതകള്‍ക്ക് നിരാശ. സെമി ഫൈനലില്‍ അര്‍ജന്‍റീനയാണ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ കീഴടക്കിയത്. ക്യാപ്റ്റന്‍ മരിയ നോയല്‍ ബരിയോനുവേനോയുടെ ഇരട്ട ഗോളാണ് അര്‍ജന്‍റീനയ്ക്ക് വിജയമൊരുക്കിയത്.
ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ ലീഡെടുത്തതിന് പിന്നാലെയാണ് ഇന്ത്യന്‍ സംഘം പിന്നോട്ട് പോയത്. 18ാം മിനിട്ടിലും 36ാം മിനിട്ടിലുമായിരുന്നു ബരിയോനുവേനോയുടെ ഗോള്‍ നേട്ടം.
മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പിഴവും അര്‍ജന്‍റീനന്‍ ഗോള്‍കീപ്പറുടെ മികവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലാം ക്വാര്‍ട്ടറില്‍ ലാല്‍റെംസിയാമിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
also read:ഒളിമ്പിക് ഗോള്‍ഫ്: ആദ്യ റൗണ്ടില്‍ അതിഥി അശോക് രണ്ടാം സ്ഥാനത്ത്
തുടര്‍ന്ന് പെനാല്‍ട്ടി കോര്‍ണറിലൂടെ ഗുര്‍ജിത് നടത്തിയ ശ്രം അര്‍ജന്‍റീന ഗോള്‍കീപ്പര്‍ തട്ടിയകറ്റി. അവസാന നിമിഷത്തില്‍ ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും അര്‍ജന്‍റീനന്‍ പ്രതിരോധത്തിന് മുന്നില്‍ ഗോള്‍ അകന്നു നിന്നു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബ്രിട്ടനാണ് ഇന്ത്യയുടെ എതിരാളി.