ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിത ടീമിലെ ഹരിയാന സ്വദേശികളായ താരങ്ങൾക്ക് 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഹരിയാനയിൽ നിന്നുള്ള 9 താരങ്ങൾക്കാണ് ഈ സമ്മാനത്തുക ലഭിക്കുക എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചു.
-
Haryana Government will award Rs 50 lakhs each to the nine members of the Olympics women's hockey team who are from Haryana. I congratulate the Indian team for their praiseworthy performance at the Tokyo Olympics.
— Manohar Lal (@mlkhattar) August 6, 2021 " class="align-text-top noRightClick twitterSection" data="
">Haryana Government will award Rs 50 lakhs each to the nine members of the Olympics women's hockey team who are from Haryana. I congratulate the Indian team for their praiseworthy performance at the Tokyo Olympics.
— Manohar Lal (@mlkhattar) August 6, 2021Haryana Government will award Rs 50 lakhs each to the nine members of the Olympics women's hockey team who are from Haryana. I congratulate the Indian team for their praiseworthy performance at the Tokyo Olympics.
— Manohar Lal (@mlkhattar) August 6, 2021
'സംസ്ഥാനത്ത് നിന്നും ഒളിമ്പിക്‌സിൽ പങ്കെടുത്ത ഒൻപത് വനിതാ ഹോക്കി താരങ്ങൾക്ക് 50 ലക്ഷം വീതം സമ്മാനം നൽകും. ടോക്കിയോ ഒളിമ്പിക്‌സിൽ വിലമതിക്കാനാവാത്ത പ്രകടനം നടത്തിയ ഇന്ത്യൻ ടീമിനെ ഞാൻ അഭിനന്ദിക്കുന്നു', ഖട്ടാർ ട്വിറ്ററിൽ കുറിച്ചു.
ALSO READ: 'രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു'; വനിത ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
വെങ്കലമെഡലിനായി മത്സരിച്ച ഇന്ത്യൻ വനിതാ ടീം 4-3 ന് ബ്രിട്ടനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. നേരത്തെ പുരുഷ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ പഞ്ചാബ് സ്വദേശികളായ താരങ്ങൾക്ക് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.