ടോക്കിയോ : ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന അമ്പെയ്‌ത്തില്‍ തിരിച്ചടി. പുരുഷ സിംഗിള്‍സിൽ അതാനു ദാസ് പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകള്‍ അവസാനിച്ചു. വെള്ളിയാഴ്‌ച സൂപ്പർ താരം ദീപിക കുമാരി ക്വാർട്ടറില്‍ പുറത്തായതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടിയുണ്ടായത്.
-
#JPN's Takaharu Furukawa gets the better of Atanu Das and it's over for #IND in #archery 💔
— #Tokyo2020 for India (@Tokyo2020hi) July 31, 2021 " class="align-text-top noRightClick twitterSection" data="
Atanu loses 6-4 to Furukawa after a close battle of bows 🏹#Tokyo2020 | #UnitedByEmotion | #StrongerTogether
">#JPN's Takaharu Furukawa gets the better of Atanu Das and it's over for #IND in #archery 💔
— #Tokyo2020 for India (@Tokyo2020hi) July 31, 2021
Atanu loses 6-4 to Furukawa after a close battle of bows 🏹#Tokyo2020 | #UnitedByEmotion | #StrongerTogether#JPN's Takaharu Furukawa gets the better of Atanu Das and it's over for #IND in #archery 💔
— #Tokyo2020 for India (@Tokyo2020hi) July 31, 2021
Atanu loses 6-4 to Furukawa after a close battle of bows 🏹#Tokyo2020 | #UnitedByEmotion | #StrongerTogether
പ്രീ ക്വാർട്ടർ പോരാട്ടത്തിലാണ് അതാനു വീണുപോയത്. ജപ്പാന്‍റെ ഫുറുക്കാവ തകഹാരുവിനെതിരെ 6-4 നായിരുന്നു ഇന്ത്യൻ താരത്തിന്‍റെ തോല്‍വി. ആകെയുള്ള അഞ്ച് സെറ്റില്‍ ഒരു തവണ പോലും അതാനുവിന് മുന്നിലെത്താനായില്ലെന്നത് ഏറെ നിരാശപ്പെടുത്തി.
also read: മെഡല്‍ പ്രതീക്ഷ അവസാനിച്ചു; ദീപിക പുറത്ത്
രണ്ടാം സെറ്റിലും നാലാം സെറ്റിലും ജപ്പാൻ താരത്തിന് ഒപ്പമെത്തിയെങ്കിലും മറ്റ് റൗണ്ടുകളില്‍ പോയിന്‍റുകള്‍ കൈവിട്ടത് തിരിച്ചടിയായി. നിർണായകമായ അഞ്ചാം സെറ്റില്‍ ജപ്പാൻ താരം രണ്ട് പോയിന്‍റിന്‍റെ ലീഡ് നേടി. ഏറെ പ്രതീക്ഷയോടെ വന്ന് ഒരു മെഡല്‍ പോലും നേടാനാകാതെയാണ് ഇന്ത്യൻ അമ്പെയ്‌ത്ത് സംഘം ടോക്കിയോ വിടുന്നത്.