ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിലെ ഏറ്റവും വലിയ അട്ടിമറിക്ക് സാക്ഷ്യം വഹിച്ച് പുരുഷ വിഭാഗം 100 മീറ്റർ. 100 മീറ്റർ കുത്തകയാക്കിവെച്ചിരുന്ന ജമൈക്കയുടെ ഒരു താരത്തിനും ഇത്തവണ ഫൈനലിൽ ഇടം നേടാൻ സാധിച്ചില്ല. 2004 ശേഷം ജമൈക്കൻ താരങ്ങളില്ലാതെ പുരുഷൻമാരുടെ 100 മീറ്റർ ഫൈനലിനാണ് ഇത്തവണത്തെ ഒളിമ്പിക്‌സ് സാക്ഷ്യം വഹിക്കുന്നത്.
ഏവരെയും ഞെട്ടിച്ചുകൊണ്ട് സെമിയിൽ ചൈനയുടെ ബിങ്ഷിയാൻ ഏഷ്യൻ റെക്കോഡോടെ ഫൈനലിലെത്തി. 9.83 സെക്കന്‍റിലാണ് താരം ഫിനിഷ് ചെയ്തത്. ജമൈക്കയുടെ സൂപ്പർ താരം യോഹാൻ ബ്ലേക്ക് സെമിയിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന അമേരിക്കയുടെ ട്രൈവോണ്‍ ബ്രോംവെൽ പത്ത് സെക്കന്‍റിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത് ഫൈനൽ കാണാതെ പുറത്തായി.
-
The men's 100m Final field.
— #TokyoOlympics (@NBCOlympics) August 1, 2021 " class="align-text-top noRightClick twitterSection" data="
Who is going to be named 'The World's Fastest Man'? #TokyoOlympics pic.twitter.com/AaVNTFU4CK
">The men's 100m Final field.
— #TokyoOlympics (@NBCOlympics) August 1, 2021
Who is going to be named 'The World's Fastest Man'? #TokyoOlympics pic.twitter.com/AaVNTFU4CKThe men's 100m Final field.
— #TokyoOlympics (@NBCOlympics) August 1, 2021
Who is going to be named 'The World's Fastest Man'? #TokyoOlympics pic.twitter.com/AaVNTFU4CK
ALSO READ : വേഗ രാജാവിനെ ഇന്നറിയാം; ബോൾട്ടിന്‍റെ പിൻഗാമിയെ കാത്ത് കായികലോകം
2008 മുതൽ മൂന്ന് ഒളിമ്പിക്‌സുകളിലൂം ജമൈക്കക്കായിരുന്ന സ്വർണം. ഇന്നലെ നടന്ന വനിതകളുടെ 100 മീറ്ററിൽ ജമൈക്ക സമ്പൂർണ ആധിപത്യം നേടിയിരുന്നു. ജമൈക്കൻ താരം എലയ്‌ൻ തോംസണ്‍ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയപ്പോൾ ജമൈക്കയുടെ തന്നെ ഷെല്ലി ആൻ ഫ്രേസർ വെള്ളിയും ഷെരീക്ക ജാക്‌സണ്‍ വെങ്കലവും നേടിയിരുന്നു.