ടോക്കിയോ: ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം സുതിര്‍ഥ മുഖര്‍ജിക്ക് വിജയം. സ്വീഡിഷ് താരം ലിന്‍റ ബെര്‍സ്‌റ്റോമറിനെ 4-3നാണ് സുതിര്‍ഥ പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം 11-5 ന് സ്വീഡിഷ് താരം സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ഗെയിം 11-9 ന് സുതിര്‍ഥ സ്വന്തമാക്കി. തുടർന്ന് മൂന്നാം ഗെയിം 13-11നും നാലാം ഗെയിം 11-9നും ലിന്‍റ സ്വന്തമാക്കി.
-
Table Tennis : Sutirtha Mukherjee registers a thrilling win against Linda Bergström; Moves to Round 2 #Tokyo2020 #Cheer4India pic.twitter.com/e6PjBkLVP2
— All India Radio News (@airnewsalerts) July 24, 2021 " class="align-text-top noRightClick twitterSection" data="
">Table Tennis : Sutirtha Mukherjee registers a thrilling win against Linda Bergström; Moves to Round 2 #Tokyo2020 #Cheer4India pic.twitter.com/e6PjBkLVP2
— All India Radio News (@airnewsalerts) July 24, 2021Table Tennis : Sutirtha Mukherjee registers a thrilling win against Linda Bergström; Moves to Round 2 #Tokyo2020 #Cheer4India pic.twitter.com/e6PjBkLVP2
— All India Radio News (@airnewsalerts) July 24, 2021
തുടർച്ചയായ രണ്ട് ഗെയിമുകൾ നഷ്ടപ്പെട്ട സുതിർഥയുടെ മികച്ച തിരിച്ചുവരവിനാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. പിന്നീടുള്ള മൂന്ന് ഗെയിമുകൾ അനായാസം സുതിർഥ നേടിയെടുത്തു. അഞ്ചാം ഗെയിം 11-3 നും ആറാം ഗെയിം 11-9 നും ഏഴാം ഗെയിം 11-5 നുമാണ് സുതിർഥ നേടിയത്.
ALSO READ: ഒളിമ്പിക്‌സില്‍ ബോക്‌സർ വികാസ് കൃഷ്‌ണൻ പുറത്ത്
നേരത്തെ മറ്റൊരു ഇന്ത്യൻ താരമായ മണിക ബത്രയും വനിത സിംഗിള്‍സ് ആദ്യ റൗണ്ടില്‍ വിജയം നേടിയിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മണികയുടെ വിജയം.