ETV Bharat / sports

വമ്പൻ അട്ടിമറി; ഒളിമ്പിക്‌സ് ടെന്നീസിൽ നൊവാക് ദ്യോകോവിച്ച് പുറത്ത്

author img

By

Published : Jul 30, 2021, 4:29 PM IST

മൂന്ന് സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ 2-1 ന് ജർമ്മനിയുടെ അലക്‌സാണ്ടർ സ്വരേവാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്

Alexander Zverev  Novak Djokovic  ഒളിമ്പിക്‌സ് ടെന്നീസിൽ നൊവാക് ദ്യോകോവിച്ച് പുറത്ത്  നൊവാക് ദ്യോകോവിച്ച് പുറത്ത്  നൊവാക് ദ്യോകോവിച്ച്  അലക്‌സാണ്ടർ സ്വരേവ്  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾ
വമ്പൻ അട്ടിമറി; ഒളിമ്പിക്‌സ് ടെന്നീസിൽ നൊവാക് ദ്യോകോവിച്ച് പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സ് ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ച് പുറത്ത്. ജർമനിയുടെ അലക്‌സാണ്ടർ സ്വരേവാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിൽ താരത്തെ അട്ടിമറിച്ചത്. തോൽവിയോടെ ദ്യോകോവിച്ചിന്‍റെ ഗോൾഡണ്‍ സ്ലാം സ്വപ്‌നം തകർന്നു.

മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സ്വരേവ് വിജയിച്ചത്. ലോക അഞ്ചാം നമ്പർ താരമാണ് സ്വരേവ്‌. ആദ്യ സെറ്റ് 6-1 ന് ദ്യോകോവിച്ച് നേടിയെങ്കിലും അടുത്ത രണ്ടു മത്സരങ്ങൾ സ്വരേവ് അനായാസം നേടുകയായിരുന്നു. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നുമാണ് ജര്‍മന്‍ താരം സ്വന്തമാക്കിയത്.

ALSO READ: ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍; പി.വി സിന്ധു സെമിയിൽ

അവസാന പതിനൊന്ന് ഗെയിമിൽ പത്തും നേടിയാണ് അലക്‌സാണ്ടർ സ്വരേവ് വിജയിച്ചത്. കൊറിയയുടെ കറെന്‍ കചനോവ് ആണ് ഫൈനലില്‍ സ്വരേവിന്‍റെ എതിരാളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.