ETV Bharat / sports

യു.എസ് ഓപ്പണ്‍ ; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, ബൊപ്പണ്ണ - ഡോഡിജ് സഖ്യം പുറത്ത്

രാജീവ് റാം-ജോ സാലിസ്ബറി സഖ്യത്തോട് 1-2 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ - ഡോഡിജ് സഖ്യം പരാജയപ്പെട്ടത്.

Rohan Bopanna  Ivan Dodig  രോഹൻ ബൊപ്പണ്ണ  ഇവാന്‍ ഡോഡിജ്  യു.എസ് ഓപ്പണ്‍  US Open  യു.എസ് ഓപ്പണ്‍ ടെന്നിസ്
യു.എസ് ഓപ്പണ്‍ ; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, ബൊപ്പണ്ണ - ഡോഡിജ് സഖ്യം പുറത്ത്
author img

By

Published : Sep 8, 2021, 8:52 AM IST

ന്യൂയോർക്ക് : യു.എസ് ഓപ്പണിൽ പുരുഷൻമാരുടെ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ പ്രീക്വാർട്ടറിൽ പുറത്ത്. ബൊപ്പണ്ണ -ഇവാന്‍ ഡോഡിജ് സഖ്യം മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ രാജീവ് റാം-ജോ സാലിസ്ബറി സഖ്യത്തോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 7-6, 4-6, 6-7.

രണ്ട് മണിക്കൂറും 30 മിനിട്ടും നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ബൊപ്പണ്ണ സഖ്യം സ്വന്തമാക്കിയിരുന്നു. എന്നാൽ ആ മികവ് പിന്നീടുള്ള സെറ്റുകളിൽ ഇരുവർക്കും പുലർത്താനായില്ല. എങ്കിലും ശക്‌തമായ മത്സരം കാഴ്‌ചവെച്ചാണ് സഖ്യം പുറത്തായത്.

ALSO READ: തുടർച്ചയായ 25-ാം വിജയം; നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

ഈ തോല്‍വിയോടെ യു.എസ് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. നേരത്തേ വനിതാ ഡബിള്‍സിലും, മിക്‌സഡ് ഡബിള്‍സിലും ഇന്ത്യയുടെ സാനിയ മിര്‍സ പുറത്തായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെയാണ് രണ്ട് വിഭാഗങ്ങളില്‍ നിന്നും സാനിയ പുറത്തായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.