ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ സ്പാനിഷ് രണ്ടാം സീഡ് താരം റാഫേൽ നദാൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 2014 ലെ ചാമ്പ്യന്‍ മാരിൻ സിലികിനെ 6-3,3-6,6-1,6-2 എന്ന സ്കോറിനാണ് നദാല്‍ പരാജയപ്പെടുത്തിയത്. 18 തവണ ഗ്രാൻസ്ലാം ചാമ്പ്യനായ നദാൽ ക്വാർട്ടറില്‍ അർജന്‍റീനയുടെ ഇരുപതാം സീഡ് ഡീഗോ ഷ്വാർട്‌സ്മാനെ നേരിടും.
-
🐯 @TigerWoods 💪
— US Open Tennis (@usopen) September 3, 2019 " class="align-text-top noRightClick twitterSection" data="
😈 @RafaelNadal 💪
Electrifying...#USOpen pic.twitter.com/GqyG8aDD7C
">🐯 @TigerWoods 💪
— US Open Tennis (@usopen) September 3, 2019
😈 @RafaelNadal 💪
Electrifying...#USOpen pic.twitter.com/GqyG8aDD7C🐯 @TigerWoods 💪
— US Open Tennis (@usopen) September 3, 2019
😈 @RafaelNadal 💪
Electrifying...#USOpen pic.twitter.com/GqyG8aDD7C
ആദ്യം മുതല്‍ ആധിപത്യം പുലര്‍ത്തിയ നദാല്‍ രണ്ടാം സെറ്റിലാണ് അല്‍പ്പമൊന്ന് ഇടറിയത്. ആക്രമിച്ചു കളിച്ച മാരിന്‍ സിലിക് രണ്ടാം സെറ്റ് നേടുകയും ചെയ്തു. അടുത്ത സെറ്റില്‍ രണ്ടാം സെര്‍വ് കൈപ്പിടിയിലൊതുക്കിയതോടെ വീണ്ടും നദാല്‍ കോര്‍ട്ടില്‍ ആധിപത്യം ഉറപ്പിച്ചു. ഫ്ലഷിംഗ് മെഡോസിൽ നാലാം കിരീടം നേടി 20 തവണ ജേതാവായ ഫെഡററുമായുള്ള ഏറ്റുമുട്ടലാണ് നദാലിന്‍റെ ലക്ഷ്യം. ഞായറാഴ്ചയാണ് ഇരുവരും തമ്മിലുള്ള മത്സരം.