ഇന്ത്യൻ വെല്‍സ് മാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ ഇതിഹാസ താരം റോജർ ഫെഡററെ അട്ടിമറിച്ച് ഓസ്ട്രിയൻ താരം ഡോമിനിക് തീമിന് കിരീടം. ഫെഡററെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തില്‍ കീഴടക്കിയ തീം കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടത്തിലാണ് മുത്തമിട്ടത്.
That feeling of winning your first #ATPMasters1000 title! 🏆
— ATP Tour (@ATP_Tour) March 18, 2019 " class="align-text-top noRightClick twitterSection" data="
Congrats on winning the #BNPPO19, @ThiemDomi! 👏
Watch live streams on @TennisTV. pic.twitter.com/WJpWwCFZfX
">That feeling of winning your first #ATPMasters1000 title! 🏆
— ATP Tour (@ATP_Tour) March 18, 2019
Congrats on winning the #BNPPO19, @ThiemDomi! 👏
Watch live streams on @TennisTV. pic.twitter.com/WJpWwCFZfXThat feeling of winning your first #ATPMasters1000 title! 🏆
— ATP Tour (@ATP_Tour) March 18, 2019
Congrats on winning the #BNPPO19, @ThiemDomi! 👏
Watch live streams on @TennisTV. pic.twitter.com/WJpWwCFZfX
ഇന്ത്യൻ വെല്‍സില്‍ ആറാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഫെഡററെ 3-6, 6-3, 7-5 എന്ന സ്കോറിനാണ് തീം കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ തീം ഗംഭീര തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും വരുത്തിയ അനാവശ്യ പിഴവുകളാണ് ഫെഡററിന് വിനയായത്. ഫെഡററുമായുള്ള പോരാട്ടം സന്തോഷം പകരുന്നതാണെന്ന് മത്സരശേഷം ഡൊമിനിക് തീം വ്യക്തമാക്കി.
കഴിഞ്ഞ വർഷവും ഫെഡറർ ടൂർണമെന്‍റിന്‍റെ ഫൈനലില്‍ തോറ്റിരുന്നു. അതേസമയം ഇതിന് മുമ്പ് നടന്ന രണ്ട് മാസ്റ്റേഴ്സ് ഫൈനലിലും തോറ്റ ശേഷമാണ് തീം കിരീടം സ്വന്തമാക്കുന്നത്. ജയത്തോടെ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തെത്താനും ഈ ഓസ്ട്രിയക്കാരന് സാധിച്ചു.