പാരീസ്: നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന പ്രതീക്ഷക സജീവമാക്കി സെറീന വില്യംസ്. സെറീന ഫ്രഞ്ച് ഓപ്പണിന്‍റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. റുമാനിയയുടെ ഐറിന കമേലിയ ബെഗുവിനെ ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീനയുടെ മുന്നേറ്റം. സ്‌കോര്‍: 7(8)-6(6), 6-2.
ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയാല്‍ ഏറ്റവും അധികം ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ നേട്ടത്തിനൊപ്പമെത്താന്‍ സെറീനക്കാകും. കഴിഞ്ഞ തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ ഘട്ടത്തില്‍ മുന്നേറ്റം നടത്തിയ സെറീനക്ക് ജപ്പാന്‍റെ രണ്ടാം സീഡ് നവോമി ഒസാക്കയുടെ മുന്നിലാണ് പിഴച്ചത്. അമ്മയാവാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഒരു വര്‍ഷം കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സെറീനക്ക് പക്ഷേ പിന്നാലെ നടന്ന ഗ്രന്‍ഡ് സ്ലാമുകളിലൊന്നും ആ നേട്ടം സ്വന്തമാക്കാനായിട്ടില്ല.
കൂടുതല്‍ വായനക്ക്: ഫ്രഞ്ച് ഓപ്പണ്‍: പിഴയിട്ടതിന് പിന്നാലെ ഒസാക്ക പിന്‍മാറി
ഈ വര്‍ഷം ആദ്യം സെറീനയെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുറത്താക്കിയ നവോമി ഓസാക്ക ഇത്തവണ ഗ്രാന്‍ഡ് സ്ലാമില്‍ നിന്നും പാതിവഴിയെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഒസാക്ക വിട്ടുനിന്നത്.