ETV Bharat / sports

റോജർ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ഫൈനലില്‍ - സ്വിസ് ഇന്‍ഡോര്‍ വാർത്ത

സ്വന്തം മണ്ണിലെ ചാമ്പ്യന്‍ഷിപ്പ് 10-ാം തവണയും നേടാന്‍ സ്വിസ് താരം റോജർ ഫെഡറർ

റോജർ ഫെഡറര്‍
author img

By

Published : Oct 27, 2019, 7:57 PM IST

ബാസെല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 6-4, 6-4. 15-ാം തവണയാണ് ഫെഡറർ സ്വിസ് ഇൻഡോർ ഫൈനലിൽ ഫൈനലില്‍ എത്തുന്നത്. ഫെഡററുടെ ഈ സീസണിലെ 50-താമത്തെ വിജയം കൂടിയായിരുന്നു ഇത്.
ഇതിനകം ഒമ്പത് തവണ തുടർച്ചയായി സ്വന്തം മണ്ണില്‍ ഫെഡറർ സ്വിസ് ഇന്‍ഡോർ കിരീടം നേടിയിട്ടുണ്ട്. പത്ത് കീരിടമെന്ന നേട്ടം സ്വന്തമാക്കാനാകും 38 വയസുള്ള ഫെഡറർ ഫൈനലില്‍ ശ്രമിക്കുക. ഓസ്‌ട്രേലിയയുടെ കൗമാരതാരം അലക്സ് ഡി മിനൗറിനെയാണ് ഫെഡറർ ഫൈനലില്‍ നേരിടുക.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.