ലണ്ടൻ: ലോക രണ്ടാം നമ്പർ താരം റാഫേല്‍ നദാല്‍ എടിപി ഫൈനല്‍സിന്‍റെ സെമി ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യൻ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് നദാല്‍ സെമിയില്‍ കടന്നത്.
6-4, 4-6, 6-2 എന്നീ സ്‌കോറിനാണ് നദാലിന്‍റെ ജയം. ഇത് ആറാം തവണയാണ് നദാല്‍ എടിപി ഫൈനല്‍സിന്‍റെ സെമിയില്‍ കടക്കുന്നത്. 2019 യുഎസ് ഓപ്പൺ ഫൈനലില്‍ നദാലിന്‍റെ എതിരാളിയായിരുന്ന ഡാനില്‍ മെദ്‌വദേവിനെയാണ് എടിപി ഫൈനല്‍സിന്‍റെ സെമിയില്‍ നദാല്‍ നേരിടുന്നത്.
-
Is this the year 🇪🇸 @RafaelNadal takes the title? 🏆
— ATP Tour (@atptour) November 19, 2020 " class="align-text-top noRightClick twitterSection" data="
He moves into the semi-finals with a 6-4, 4-6, 6-2 win over Tsitsipas! 👏#NittoATPFinals pic.twitter.com/x1V6k43uOE
">Is this the year 🇪🇸 @RafaelNadal takes the title? 🏆
— ATP Tour (@atptour) November 19, 2020
He moves into the semi-finals with a 6-4, 4-6, 6-2 win over Tsitsipas! 👏#NittoATPFinals pic.twitter.com/x1V6k43uOEIs this the year 🇪🇸 @RafaelNadal takes the title? 🏆
— ATP Tour (@atptour) November 19, 2020
He moves into the semi-finals with a 6-4, 4-6, 6-2 win over Tsitsipas! 👏#NittoATPFinals pic.twitter.com/x1V6k43uOE
"ഈ വർഷത്തെ അവസാന ടൂർണമെന്‍റിന്‍റെ സെമിഫൈനലില്‍ കടക്കാൻ കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഡാനിലിനെതിരെ സെമിഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ" നദാല്‍ മത്സരത്തിന് ശേഷം പറഞ്ഞു.
കഴിഞ്ഞ വർഷം നദാല്‍ സിറ്റ്‌സിപാസിനെ റൗണ്ട് - റോബിൻ മത്സരത്തില്‍ തോല്‍പ്പിച്ചെങ്കിലും സെമിയില്‍ പുറത്താവുകയായിരുന്നു.