പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേല്‍ നദാലും ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. സെമിയില്‍ വമ്പന്‍ പോരാട്ടത്തെ അതിജീവിച്ച് ഫൈനല്‍ യോഗ്യത നേടിയ ഇവരില്‍ ആര് കിരീടം നേടുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സെമിയില്‍ ഗ്രീസിന്‍റെ അഞ്ചാം സീഡ് സെറ്റെഫാനോസ് സിറ്റ്‌സിപാസിനെ അഞ്ച് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് മറികടന്നത്. സ്‌കോര്‍ 6-3, 6-2, 5-7, 4-6, 6-1. മൂന്ന് മണിക്കൂറും 46 മിനിട്ടും നിണ്ടതായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം.
അര്‍ജന്‍റീനന്‍ താരം ഡിയഗോ ഷ്വാര്‍ട്ട്‌മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-3, 7-6. 13ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് നദാല്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ നാലാം കിരീടവും നദാല്‍ ലക്ഷ്യമിടുന്നു. നാളെ വൈകീട്ട് 6.30നാണ് ഫൈനല്‍ മത്സരം.