പാരീസ്: അമേരിക്കന്‍ താരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്ത്. രണ്ടാം റൗണ്ടില്‍ സ്വറ്റാന പിറോങ്കോവക്ക് എതിരായ മത്സരത്തിന് മുന്നോടിയായി സെറീന പിന്‍മാറിയതായി അറിയിക്കുകയായിരുന്നു. കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് തീരുമാനം. സാരമുള്ള പരിക്കായതിനാല്‍ താരം ഈ സീസണില്‍ മറ്റ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാന്‍ ഇടയില്ല. നാല് മുതല്‍ ആറ് ആഴ്‌ചവരെ പൂര്‍ണ വിശ്രമമാണ് സെറീനക്ക് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിനകം 23 ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കിയ സറീനക്ക് നേരത്തെ യുഎസ് ഓപ്പണും നഷ്‌ടമായിരുന്നു. ജപ്പാന്‍റെ നവോമി ഓക്കോഹാമയാണ് ഇത്തവണ യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയത്.