ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍; ഇന്ത്യന്‍ പുരുഷ സഖ്യത്തിന് വെള്ളി - സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി

ഫൈനലില്‍ ഇന്തോനേഷ്യയുടെ മാര്‍ക്കസ് ഫെര്‍ണാള്‍ഡി ഗിഡിയോണ്‍-കെവിന്‍ സഞ്ജയ സുകാമുലോ സഖ്യത്തോടാണ് ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടത്

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍; ഇന്ത്യന്‍ പുരുഷ സഖ്യത്തിന് വെള്ളി
author img

By

Published : Oct 28, 2019, 10:05 AM IST

പാരിസ് (ഫ്രാന്‍സ്): ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് വെള്ളി. ഫൈനലില്‍ ഇന്തോനേഷ്യയുടെ മാര്‍ക്കസ് ഫെര്‍ണാള്‍ഡി ഗിഡിയോണ്‍-കെവിന്‍ സഞ്ജയ സുകാമുലോ സഖ്യത്തോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യയുടെ താരങ്ങള്‍ പരാജയപ്പെട്ടത് . സ്‌കോര്‍: 21-18, 21-16.
മികച്ച പ്രകടനം കാഴ്‌ച വച്ചാണ് ലോക ഒന്നാം നമ്പര്‍ സഖ്യത്തോട്, പതിനാറാം സ്ഥാനക്കാരായ ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റില്‍ 17-17 എന്ന സ്‌കോറിന് ഒപ്പംപിടിച്ചതിന് ശേഷമാണ് ഇന്ത്യ പിന്നോട്ട് പോയത്. രണ്ടാം ഗെയിമില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഇന്ത്യന്‍ സഖ്യം തുടക്കം മുതല്‍ക്ക് ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ മല്‍സരത്തിന്‍റെ അവസാനഘട്ടത്തില്‍ പരിചയസമ്പത്ത് എതിരാളികള്‍ക്ക് തുണയായി. അരമണിക്കൂര്‍ മാത്രമായിരുന്ന മല്‍സരത്തിന്‍റെ ദൈര്‍ഘ്യം.
ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ജപ്പാന്‍ സഖ്യത്തെ മറികടന്നാണ് സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഫൈനലിലെത്തിയത്. ഈ വര്‍ഷം നടന്ന തായ്‌ലാന്‍ഡ് ഓപ്പണ്‍ കിരീടം നേടിയ ശേഷമാണ് സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.