ETV Bharat / sports

ബാഴ്സലോണ ഓപ്പൺ കിരീടം ഡൊമിനിക്ക് തീമിന്

ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

ബാഴ്സലോണ ഓപ്പൺ കിരീടം ഡോമിനിക്ക് തീമിന്
author img

By

Published : Apr 29, 2019, 5:31 PM IST

ബാഴ്സലോണ: ലോക അഞ്ചാം റാങ്കുകാരനായ ഓസ്ട്രിയൻ താരം ഡൊമിനിക്ക് തീമിന് ബാഴ്സലോണ ഓപ്പൺ കിരീടം. ഫൈനലില്‍ റഷ്യൻ താരം ഡാനില്‍ മെദ്വദേവിനെയാണ് തീം പരാജയപ്പെടുത്തിയത്.

ഒരു മണിക്കൂർ 14 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 6-4, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് തീം വിജയിച്ചത്. തീമിന്‍റെ കരിയറിലെ ആദ്യ ബാഴ്സലോണ ഓപ്പൺ കിരീടമാണിത്. സെമിയില്‍ ലോക രണ്ടാം റാങ്കുകാരനും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് 25കാരനായ തീം ഫൈനലില്‍ കടന്നത്.

ഡൊമിനിക്ക് തീമിന്‍റെ കരിയറിലെ 13ാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിന്‍റെ സെമിയില്‍ രണ്ട് തവണ കടന്നിട്ടുള്ള തീം 2018 ഫ്രഞ്ച് ഓപ്പണിന്‍റെ ഫൈനലിലും കളിച്ചു.

Intro:Body:

ബാഴ്സലോണ ഓപ്പൺ കിരീടം ഡോമിനിക്ക് തീമിന്

ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

ബാഴ്സലോണ: ലോക അഞ്ചാം റാങ്കുക്കാരനായ ഓസ്ട്രിയൻ താരം ഡൊമിനിക്ക് തീമിന് ബാഴ്സലോണ ഓപ്പൺ കിരീടം. ഫൈനലില്‍ റഷ്യൻ താരം ഡാനില്‍ മെദ്വദേവിനെയാണ് തീം പരാജയപ്പെടുത്തിയത്. 

ഒരു മണിക്കൂർ 14 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 6-4, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് തീം കിരീടം നേടിയത്. തീമിന്‍റെ കരിയറിലെ ആദ്യ ബാഴ്സലോണ ഓപ്പൺ കിരീടമാണിത്. സെമിയില്‍ ലോക രണ്ടാം റാങ്കുക്കാരനും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് 25കാരനായ തീം ഫൈനലില്‍ കടന്നത്.  

ഡൊമിനിക്ക് തീമിന്‍റെ കരിയറിലെ 13ാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിന്‍റെ സെമിയില്‍ രണ്ട് തവണ കടന്നിട്ടുള്ള തീം 2018 ഫ്രഞ്ച് ഓപ്പണിന്‍റെ ഫൈനലിലും കളിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.