ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വിശ്വസ്ഥ കാവൽഭടൻ പ്രഭ്‌ശുഖൻ ഗിൽ സ്വന്തമാക്കുമെന്ന് ഉറപ്പായി. ഇതുവരെ ഏഴ് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ ഗിൽ പട്ടികയിൽ ഒന്നാമതാണ്. ആറ് ക്ലീൻ ഷീറ്റുകൾ നേടിയ എടികെ മോഹൻ ബഗാന് ഗോളി അംരീന്ദർ സിങ്ങാണ് രണ്ടാമത്. ബഗാൻ ഫൈനൽ കാണാതെ പുറത്തായതോടെ ഗോൾഡൻ ഗ്ലൗ പോരാട്ടത്തിൽ ഗില്ലിന് എതിരാളികളില്ല.
-
Tough tough result to swallow but we ain’t done.
— Prabhsukhan Singh Gill (@SukhanGill01) February 11, 2022 " class="align-text-top noRightClick twitterSection" data="
My friend @HormipamRuivah you are a warrior and I know you’ll come back stronger . Get well soon . #WMK🙏🏻 #YennumYellow pic.twitter.com/yQDdmjEnPg
">Tough tough result to swallow but we ain’t done.
— Prabhsukhan Singh Gill (@SukhanGill01) February 11, 2022
My friend @HormipamRuivah you are a warrior and I know you’ll come back stronger . Get well soon . #WMK🙏🏻 #YennumYellow pic.twitter.com/yQDdmjEnPgTough tough result to swallow but we ain’t done.
— Prabhsukhan Singh Gill (@SukhanGill01) February 11, 2022
My friend @HormipamRuivah you are a warrior and I know you’ll come back stronger . Get well soon . #WMK🙏🏻 #YennumYellow pic.twitter.com/yQDdmjEnPg
ഐഎസ്എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ഈ പുരസ്‌കാരത്തിന് അർഹനാവുന്നത്. ലീഗ് ഘട്ടത്തിലെ ആറ് മത്സരങ്ങളിലും പ്ലേ ഓഫിന്‍റെ ആദ്യ പാദത്തിലും ഗോൾ വഴങ്ങാതെയാണ് ഈ യുവഗോൾകീപ്പർ പുരസ്‌കാരത്തിനർഹനാവുന്നത്. നാളെ നടക്കുന്ന ഫൈനലിലും ക്ലീൻ ഷീറ്റ് നേടാനായാൽ ആധികാരികമായി ഈ പുരസ്‌കാരം ഗില്ലിന് സ്വന്തമാകും.
ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായെത്തിയാണ് ഗിൽ മിന്നും പ്രകടനം പുറത്തെടുത്ത് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ വിശ്വസ്ഥനായാത്. തുടർന്നുള്ള ഓരോ മത്സരങ്ങളിലും ഉജ്ജ്വലമായി വലകാത്ത ഗിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ഫൈനലിലേക്കുള്ള കുതിപ്പിൽ നിർണായക ഘടകമായി മാറി.
ALSO READ: Women's World Cup: അര്‍ധ സെഞ്ച്വറിയുമായി മിതാലി; റെക്കോഡിനൊപ്പമെത്തി ഇന്ത്യൻ ക്യാപ്‌റ്റൻ