അഡ്‌ലെയ്‌ഡ് (ഓസ്‌ട്രേലിയ): അഡ്‌ലെയ്‌ഡ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ വനിതാ വിഭാഗം കിരീടം ആഷ്‌ലി ബാർട്ടിക്ക്. വനിതാ സിംഗിൾസ് ഫൈനലിൽ കസാഖിസ്ഥാന്‍റെ എലീന റൈബാകിനയെ കീഴടക്കിയാണ് നാട്ടുകാരിയായ അഷ്‌ലി പുതിയ സീസണില്‍ മിന്നുന്ന തുടക്കം കുറിച്ചത്.
ലോക ഒന്നാം നമ്പറായ ആഷ്‌ലിക്ക് കാര്യമായ വെല്ലുവിളിയാവാന്‍ ലോക 14ാം നമ്പര്‍ താരമായ എലീനയ്‌ക്ക് സാധിച്ചില്ല. വെറും 64 മിനിട്ടുകള്‍ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ആഷ്‌ലി വിജയം പിടിച്ചത്. സ്‌കോര്‍: 6-3, 6-2.
also read: അഡ്‌ലെയ്‌ഡ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടമുയര്‍ത്തി ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം
ആഷ്‌ലിയുടെ കരിയറിലെ 14ാം സിംഗിള്‍സ് കിരീടവും അഡ്‌ലെയ്‌ഡിലെ രണ്ടാമത്തെ കിരീട നേട്ടവും കൂടിയാണിത്. മൂന്ന് വര്‍ഷത്തിനിടെയാണ് അഡ്‌ലെയ്‌ഡില്‍ 25 കാരിയായ ബാര്‍ട്ടി രണ്ടാം കിരീടം ചൂടിയത്.