സാവോ പോളോ: അർജന്‍റീനക്കും ബ്രസിലിനും പിന്നാലെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി യുറഗ്വായും ഇക്വഡോറും. ഇന്നു പുലർച്ചെ നടന്ന യോഗ്യതാ മത്സരത്തിൽ പാരഗ്വായോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റെങ്കിലും, ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചാണ് ഇക്വഡോർ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്. മറ്റൊരു മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് യുറഗ്വായ് ലോകകപ്പിന് യോഗ്യത നേടി.
-
¡𝐔𝐫𝐮𝐠𝐮𝐚𝐲 𝐞𝐬𝐭𝐚́ 𝐞𝐧 𝐞𝐥 𝑴𝒖𝒏𝒅𝒊𝒂𝒍! 🇺🇾🙌
— CONMEBOL.com (@CONMEBOL) March 25, 2022 " class="align-text-top noRightClick twitterSection" data="
La Celeste consiguió su pasaje para la próxima Copa del Mundo y será uno de los representantes sudamericanos en Catar 2022 ✈️🏆#EliminatoriasSudamericanas pic.twitter.com/LtnwrPhFoD
">¡𝐔𝐫𝐮𝐠𝐮𝐚𝐲 𝐞𝐬𝐭𝐚́ 𝐞𝐧 𝐞𝐥 𝑴𝒖𝒏𝒅𝒊𝒂𝒍! 🇺🇾🙌
— CONMEBOL.com (@CONMEBOL) March 25, 2022
La Celeste consiguió su pasaje para la próxima Copa del Mundo y será uno de los representantes sudamericanos en Catar 2022 ✈️🏆#EliminatoriasSudamericanas pic.twitter.com/LtnwrPhFoD¡𝐔𝐫𝐮𝐠𝐮𝐚𝐲 𝐞𝐬𝐭𝐚́ 𝐞𝐧 𝐞𝐥 𝑴𝒖𝒏𝒅𝒊𝒂𝒍! 🇺🇾🙌
— CONMEBOL.com (@CONMEBOL) March 25, 2022
La Celeste consiguió su pasaje para la próxima Copa del Mundo y será uno de los representantes sudamericanos en Catar 2022 ✈️🏆#EliminatoriasSudamericanas pic.twitter.com/LtnwrPhFoD
യോഗ്യത റൗണ്ടിൽ ഓരോ മത്സരങ്ങൾ മാത്രം ശേഷിക്കെ യുറഗ്വായ്ക്കും ഇക്വഡോറിനും 25 പോയിന്‍റ് വീതമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള പെറുവിന് 21 പോയിന്‍റായതിനാൽ, ഇവരെ മറികടക്കാനാകില്ല. 42–ാം മിനിറ്റിൽ ജോർജിയൻ ഡി അറാസ്‌കറ്റ നേടിയ ഗോളാണ് പെറുവിനെതിരെ യുറഗ്വായ്ക്ക് വിജയവും ലോകകപ്പ് യോഗ്യതയും സമ്മാനിച്ചത്.
ഏഷ്യൻ ടീമുകളിലൊന്നിനെതിരെ പ്ലേഓഫ് കളിച്ച ലോകകപ്പ് യോഗ്യത നേടാൻ അവസരം നൽകുന്ന അഞ്ചാം സ്ഥാനത്തിനായി പെറുവും കൊളംബിയയും ഏറ്റുമുട്ടും. അവസാന മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചാൽ പെറുവിന് പ്ലേഓഫ് കളിക്കാം. പെറു തോൽക്കുന്നപക്ഷം ബൊളീവിയയെ വീഴ്ത്തിയാൽ കൊളംബിയയ്ക്ക് പ്ലേഓഫ് യോഗ്യത നേടാം. ഇരു ടീമുകളും തോറ്റാൽ 19 പോയിന്‍റുള്ള ചിലിയ്ക്കും പ്ലേഓഫ് സാധ്യതയുണ്ട്.
ALSO READ: ചെന്നൈയുടെ 'തല'വര മാറുമ്പോള്‍ ; നേട്ടങ്ങളുടെ നെറുകയില്‍ ധോണിയുടെ പടിയിറക്കം
-
Ney + Vini = ¡𝑭𝒊𝒆𝒔𝒕𝒂 𝒃𝒓𝒂𝒔𝒊𝒍𝒆𝒏̃𝒂! 🇧🇷🥳#EliminatoriasSudamericanas pic.twitter.com/KofY77As1t
— CONMEBOL.com (@CONMEBOL) March 25, 2022 " class="align-text-top noRightClick twitterSection" data="
">Ney + Vini = ¡𝑭𝒊𝒆𝒔𝒕𝒂 𝒃𝒓𝒂𝒔𝒊𝒍𝒆𝒏̃𝒂! 🇧🇷🥳#EliminatoriasSudamericanas pic.twitter.com/KofY77As1t
— CONMEBOL.com (@CONMEBOL) March 25, 2022Ney + Vini = ¡𝑭𝒊𝒆𝒔𝒕𝒂 𝒃𝒓𝒂𝒔𝒊𝒍𝒆𝒏̃𝒂! 🇧🇷🥳#EliminatoriasSudamericanas pic.twitter.com/KofY77As1t
— CONMEBOL.com (@CONMEBOL) March 25, 2022
ലാറ്റിനമേരിക്കൻ മേഖലയിൽ ഒന്നാമതായി ഖത്തര്‍ ലോകകപ്പിന് നേരത്തെ യോഗ്യത നേടിയെങ്കിലും ചിലിക്കെതിരെ ഗംഭീര ജയം നേടി ബ്രസീല്‍. സൂപ്പര്‍താരം നെയ്‌മര്‍ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ചിലിയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവർ ഓരോ ഗോൾ വീതം നേടി.
44-ാം മിനുറ്റില്‍ നെയ്‌മറുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ മുന്നിലെത്തി. ഇടവേളയ്‌ക്ക് മുമ്പായി വിനീഷ്യസാണ് ലീഡ് രണ്ടാക്കിയുയര്‍ത്തിയത്. രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ഭാഗ്യമായി. കിക്കെടുത്ത കുട്ടീഞ്ഞോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഇഞ്ചുറിടൈമില്‍ റിച്ചാര്‍ലിസണ്‍ പട്ടിക പൂര്‍ത്തിയാക്കി.