ETV Bharat / sports

FIFA WC 2022: ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്, ലോകകപ്പ് ടീം സ്‌ക്വാഡിൽ സുപ്രധാന മാറ്റമുണ്ടായേക്കും

author img

By

Published : Feb 19, 2022, 10:50 AM IST

കൊവിഡ് ഭീതിയിൽ നിന്നും ലോകം പൂർണ മുക്തരായില്ലെന്നത് പരിഗണിച്ചാണ് സ്‌ക്വാഡിന്‍റെ എണ്ണത്തിൽ വർദ്ധനവ് വരുത്താൻ ഫിഫ ഒരുങ്ങുന്നത്.

FIFA World Cup Qatar 2022  world cup group stage draw  ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്  ടീം സ്‌ക്വാഡിൽ സുപ്രധാന മാറ്റമുണ്ടായേക്കും  FIFA could allow teams to take 26 players
FIFA WC 2022: ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്, ലോകകപ്പ് ടീം സ്‌ക്വാഡിൽ സുപ്രധാന മാറ്റമുണ്ടായേക്കും

സൂറിച്ച്: നവംബറിൽ ഖത്തറിൽ വച്ച് നടക്കുന്ന ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്ന ടീമുകളെ അറിയാനുള്ള നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. മാർച്ച് അവസാനത്തോടെ ഇനി യോഗ്യത നേടാനുള്ള ടീമുകളെ കണ്ടെത്താനുള്ള പ്ലേ ഓഫ് മത്സരങ്ങൾ പൂർത്തിയാകും. അതിന് ശേഷമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏതൊക്കെ ടീമുകളാണ് പരസ്‌പരം ഏറ്റുമുട്ടുകയെന്ന് അറിയാനുള്ള നറുക്കെടുപ്പ് നടക്കുക.

ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുന്ന പരമാവധി കളിക്കാരുടെ എണ്ണത്തിൽ ഇത്തവണ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സാധാരണ ഒരു സ്‌ക്വാഡിൽ പരമാവധി 23 താരങ്ങളെയാണ് ഉൾപ്പെടുത്താൻ കഴിയുക. അതിന്പകരമായി ഇത്തവണ 26 താരങ്ങളെ ഉൾപ്പെടുത്താൻ ടീമുകൾക്ക് ഫിഫ അനുവാദം നൽകാൻ സാധ്യതയുണ്ട്.

ALSO READ: FIFA World Cup Qatar 2022| പ്രാഥമിക ടിക്കറ്റ് വിൽപ്പനയിൽ ഒന്നരക്കോടിയിലധികം അപേക്ഷകൾ

കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്‍റിൽ ഒരു ടീമിൽ 28 താരങ്ങളെയും യൂറോ കപ്പിന് 26 താരങ്ങളെയും ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് ടീമിലും ഈ മാറ്റം വരുത്താൻ ഫിഫ ഒരുങ്ങുന്നത്. കൊവിഡ് ഭീതിയിൽ നിന്നും ലോകം പൂർണ മുക്തരായില്ലെന്നത് കൂടെ പരിഗണിച്ചാണ് സ്‌ക്വാഡിന്‍റെ എണ്ണത്തിൽ വർദ്ധനവ് വരുത്താൻ ഒരുങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.