ETV Bharat / sports

വിംബിൾഡണ്‍ ഫൈനലിൽ റഷ്യക്കാരി ; റൈബാക്കിനയുടെ കിരീടത്തിലേക്ക് ഉറ്റുനോക്കി ടെന്നിസ് ലോകം - വിംബിൾഡൺ വനിത സിംഗിൾസ്

യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ താരങ്ങള്‍ക്ക് വിംബിള്‍ഡണ്‍ വിലക്കേര്‍പ്പെടുത്തിയിരിക്കയാണ്. അപ്പോഴാണ് റഷ്യയില്‍ ജനിച്ച ഒരു താരം കിരീടത്തിന് അരികിലെത്തി നില്‍ക്കുന്നത്

Wimbledon womens final Elena Rybakina vs Ons Jabeur  Wimbledon womens final  Elena Rybakina vs Ons Jabeur  വിംബിൾഡൾ കിരീടത്തിനരികെ റഷ്യക്കാരി  വിംബിൾഡൺ വനിത സിംഗിൾസ് ഫൈനൽ  വിംബിൾഡൺ വനിത സിംഗിൾസ്  എലേന റൈബാക്കിന vs ഒന്‍സ് ജാബിയൂർ
വിംബിൾഡൾ ഫൈനലിൽ റഷ്യക്കാരി; റൈബാക്കിനയുടെ കിരീടത്തിലേക്ക് ഉറ്റുനോക്കി ടെന്നീസ് ലോകം
author img

By

Published : Jul 9, 2022, 4:56 PM IST

ലണ്ടന്‍ : വിംബിൾഡൺ വനിത സിംഗിൾസ് കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കായിക ലോകം ഉറ്റുനോക്കുന്നത് എലേന റൈബാക്കിനയിലേക്കാണ്. വനിത വിഭാഗത്തിൽ ഫൈനലിലെത്തിയ റൈബാക്കിന റഷ്യയിൽ ജനിച്ച് നിലവിൽ കസാഖ്‌സ്ഥാന് വേണ്ടിയാണ് കളത്തിലിറങ്ങിയത്. യുക്രൈൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യ, ബെലാറൂസ് താരങ്ങൾക്ക് വിംബിൾഡൺ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ റഷ്യക്കാരിയായ റൈബാക്കിനയ്‌ക്ക് ഒരു ജയം മാത്രം അകലെയാണ് കിരീടം.

2018 - ലാണ് റൈബാക്കിന കസാഖ് പതാകയ്ക്ക് കീഴിലേക്ക് മാറുന്നത്. ലോക ഒന്നാം നമ്പര്‍ പുരുഷതാരമായ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെ വിലക്കിയതോടെ വിംബിള്‍ഡണ്‍ വലിയ വിവാദങ്ങളിലേക്ക് വീണിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ റൈബാക്കിന കിരീടം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ടെന്നിസ് ലോകം.

ALSO READ: വിംബിള്‍ഡണ്‍: ഫെഡററുടെ റെക്കോഡ് തകര്‍ത്ത് ജോക്കോ ഫൈനലില്‍

ഫൈനലില്‍ ടൂണിഷ്യയുടെ ഒന്‍സ് ജാബിയൂറാണ് റൈബാക്കിനയുടെ എതിരാളി. ജാബിയൂറും ചരിത്രത്തിന് അരികിലാണ്. ഓപ്പൺ യുഗത്തിൽ ഒരു ഗ്രാന്‍ഡ്‌സ്‌ലാമിന്‍റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയാണ് ടുണീഷ്യയുടെ ജാബിയൂര്‍. കഴിഞ്ഞവര്‍ഷം താരം വിംബിള്‍ഡൺ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.