ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് സ്‌പെയ്‌നിന്‍റെ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാല്‍. നെതര്‍ലന്‍ഡ്‌സിന്‍റെ 21ാം സീഡ് താരം ബോട്ടിക് വാന്‍ ഡെ ഷാന്‍ഡ്ഷല്‍പ്പിനെ കീഴടക്കിയാണ് നദാലിന്‍റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സ്‌പാനിഷ് താരം മത്സരം പിടിച്ചത്. സ്‌കോര്‍: 6-4, 6-2, 7-6.
തുടര്‍ച്ചയായ മൂന്നാം തവണയും, കരിയറില്‍ എട്ടാം തവണയുമാണ് നദാല്‍ വിംബിള്‍ഡണിന്‍റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. അമേരിക്കയുടെ 11ാം സീഡ് താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് ക്വാര്‍ട്ടറില്‍ നദാലിന്‍റെ എതിരാളി. നാലാം റൗണ്ട് മത്സരത്തില്‍ ഓസ്‌ട്രേലിയൻ താരം ജേസൺ കുബ്ലറിനെതിരെ 6-3, 6-1, 6-4 എന്ന സ്‌കോറിനാണ് ഫ്രിറ്റ്‌സ് കീഴടക്കിയത്. കരിയറില്‍ ആദ്യമായാണ് അമേരിക്കന്‍ താരം വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ബ്രണ്ടന്‍ നകാഷിമയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് ക്വാര്‍ട്ടറിലെത്തി. അഞ്ച് സെറ്റ് പോരാട്ടത്തില്‍ 4-6, 6-4, 7-6, 3-6, 6-2 എന്ന സ്‌കോറിനാണ് കിര്‍ഗിയോസിന്‍റെ വിജയം. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിന്വെറെ തോല്‍പ്പിച്ച് ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിനും ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ബെല്‍ജിയത്തിന്‍റെ ഡേവിഡ് ഗോഫിനും ക്വാര്‍ട്ടറില്‍ ഇടം നേടി.
also read: വിംബിൾഡൺ: കുതിപ്പ് തുടര്‍ന്ന് സാനിയ-മേറ്റ് പാവിക് ജോഡി; സെമിയില്‍ പ്രവേശിച്ചു