ETV Bharat / sports

വിംബിൾഡണിൽ വമ്പൻ അട്ടിമറികൾ : ബ്രിട്ടീഷ്‌ താരങ്ങളായ ആൻഡി മറെയും എമ്മ റാഡുകാനുവും പുറത്ത് - ആൻഡി മറെയെ 20 സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നർ ആണ് തോൽപ്പിച്ചത്

രണ്ട് ടൈ ബ്രേക്കറുകൾ കണ്ട മത്സരത്തിൽ നാല് സെറ്റ് പോരാട്ടത്തിന് ശേഷമാണ് രണ്ട് തവണ വിംബിൾഡൺ ജേതാവായ മറെ കീഴടങ്ങിയത്

Wimbledon  Wimbledon updates  വിംബിൾഡണിൽ വമ്പൻ അട്ടിമറികൾ  വിംബിൾഡൺ മൂന്നാം ദിനം  വിംബിൾഡൺ  വിംബിൾഡണിൽ ആൻഡി മറെയും എമ്മ റാഡുകാനുവും പുറത്ത്  Andy Murray and emma Raducanu  ആൻഡി മറെയെ 20 സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നർ ആണ് തോൽപ്പിച്ചത്  ആൻഡി മറെ
വിംബിൾഡണിൽ വമ്പൻ അട്ടിമറികൾ; ബ്രിട്ടിഷ്‌ താരങ്ങളായ ആൻഡി മറെയും എമ്മ റാഡുകാനുവും പുറത്ത്
author img

By

Published : Jun 30, 2022, 7:26 AM IST

ലണ്ടൻ : വിംബിൾഡൺ മൂന്നാം ദിനം വമ്പൻ അട്ടിമറികൾക്കാണ് സാക്ഷിയായത്. പുരുഷ സിംഗിള്‍സില്‍ ബ്രിട്ടീഷ്‌ ഇതിഹാസ താരം ആൻഡി മറെ, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ കാസ്‌പര്‍ റൂഡ് എന്നിവർ രണ്ടാം റൗണ്ടില്‍ പുറത്തായി. വനിത വിഭാഗത്തിൽ പത്താം സീഡും യു.എസ് ഓപ്പൺ ജേതാവുമായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു, ഒമ്പതാം സീഡ് സ്‌പാനിഷ് താരം ഗബ്രീൻ മുഗുരുസ എന്നിവരും പുറത്തായി. അതേസമയം, പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയുടെ തനാസി കോക്കിനാകിസിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്ന് മൂന്നാം റൗണ്ടിലെത്തി. സ്കോര്‍ 6-1, 6-4, 6-2.

ഇസ്‌നറിന്‍റെ എയ്‌സുകൾക്ക് മറുപടിയില്ലാതെ മറെ : സ്വന്തം കാണികൾക്ക് മുന്നിൽ സെന്‍റർ കോർട്ടിലിറങ്ങിയ ആൻഡി മറെയെ 20-ാം സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നർ ആണ് തോൽപ്പിച്ചത്. രണ്ട് ടൈ ബ്രേക്കറുകൾ കണ്ട മത്സരത്തിൽ നാല് സെറ്റ് പോരാട്ടത്തിന് ശേഷമാണ് രണ്ട് തവണ വിംബിൾഡൺ ജേതാവായ മറെ കീഴടങ്ങിയത്. ബ്രിട്ടീഷ് താരം 11 എയ്‌സുകൾ ഉതിർത്തപ്പോൾ വമ്പൻ സർവീസുകൾക്ക് പേര് കേട്ട ഇസ്‌നർ മത്സരത്തിൽ 38 എയ്‌സുകളാണ് തൊടുത്തത്. വിംബിൾഡണിൽ സിംഗിൾസിൽ 1000 ഏസുകൾ ഉതിർക്കുന്ന അഞ്ചാമത്തെ താരമായും ഇസ്‌നർ ഇതോടെ മാറി. മുമ്പ് 8 തവണ മറെയോട് തോറ്റ ഇസ്‌നർ കരിയറിൽ ആദ്യമായാണ് മറെയെ തോൽപ്പിക്കുന്നത്. സ്കോർ: 6-4, 7-6, 6-7, 6-4.

സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം യുഗോ ഹംമ്പർട്ട് നാല് സെറ്റ് പോരാട്ടത്തിൽ ആണ് കാസ്‌പർ റൂഡിനെ തോൽപ്പിച്ചത്. ആദ്യ സെറ്റ് 6-3 ന് നഷ്‌ടമായ ശേഷം 6-2, 7-5, 6-4 സ്കോറിന് തുടർന്നുള്ള സെറ്റുകൾ നേടിയാണ് ഫ്രഞ്ച് താരം റൂഡിനെ അട്ടിമറിച്ചത്. 4 തവണ ബ്രേക്ക് വഴങ്ങിയ ഹംമ്പർട്ട് 6 തവണയാണ് റൂഡിന്‍റെ സർവീസ് ബ്രേക്ക് ചെയ്‌തത്.

സെന്‍റർ കോർട്ടിൽ നടന്ന മത്സരത്തിൽ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കരോളിന ഗാർസിയയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ബ്രിട്ടീഷ് താരം എമ്മ റാഡുകാനുവിനെ വീഴ്‌ത്തിയത്. മികച്ച ഫോമിൽ അല്ലാത്ത ഫ്രഞ്ച് താരത്തിന് എതിരെ 6-3, 6-3 എന്ന സ്കോറിനാണ് എമ്മ പരാജയം സമ്മതിച്ചതിച്ചത്.

യു.എസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം ആ മികവിലേക്ക് ഉയരാൻ എമ്മക്ക് ഇത് വരെ ആയിട്ടില്ല. രണ്ടാം സീഡ് എസ്റ്റോണിയൻ താരം അന്നറ്റ് കോണ്ടവെയിറ്റും രണ്ടാം റൗണ്ടിൽ പുറത്തായി. സീഡ് ചെയ്യാത്ത ജർമൻ താരം ജൂൾ നെയിമിയറിന് എതിരെ 6-4, 6-0 എന്ന സ്‌കോറിനാണ് കോണ്ടവെയിറ്റിന്‍റെ പരാജയം.

ഒമ്പതാം സീഡ് സ്‌പാനിഷ് താരം ഗബ്രീൻ മുഗുരുസയാണ് പുറത്തായ മറ്റൊരു പ്രധാന വനിത താരം. ബെൽജിയം താരം ഗ്രീറ്റ് മിനനിന് എതിരെ 6-4, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് മുഗുരുസയുടെ പരാജയം. അതേസമയം, വനിത സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ മൂന്ന് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള ആഞ്ചലീക് കെര്‍ബര്‍, മാഗ്‌ദ ലിനെറ്റെയെ വീഴ്‌ത്തി മൂന്നാം റൗണ്ടിലെത്തി. സ്‌കോർ: 6-3, 6-3.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.