ETV Bharat / sports

ഒക്‌ടോബറില്‍ അമ്മയായി, മൂന്ന് മാസത്തിന് ശേഷം പരിശീലനത്തിന്, വിംബിള്‍ഡണില്‍ വിജയത്തുടക്കവുമായി എലീന സ്വിറ്റോലിന - എലീന സ്വിറ്റോലിന

വിംബിൾഡൺ 2023 ടെന്നീസ് ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ അഞ്ച് തവണ ചാമ്പ്യനായ വീനസ് വില്യംസിനെ തോല്‍പ്പിച്ച് എലീന സ്വിറ്റോലിന

Wimbledon 2023  Venus Williams  Elina Svitolina  Elina Svitolina defeated Venus Williams  വിംബിൾഡൺ 2023  വിംബിൾഡൺ  എലീന സ്വിറ്റോലിന  വീനസ് വില്യംസ്
വിംബിള്‍ഡണില്‍ വിജയത്തുടക്കവുമായി എലീന സ്വിറ്റോലിന
author img

By

Published : Jul 4, 2023, 7:22 PM IST

ലണ്ടന്‍ : വിംബിൾഡൺ 2023 ടെന്നീസ് ടൂര്‍ണമെന്‍റില്‍ വിജയത്തുടക്കം കുറിച്ചിരിക്കുകയാണ് ഉക്രൈന്‍ താരമായ എലീന സ്വിറ്റോലിന. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ അഞ്ച് തവണ ചാമ്പ്യനായ വീനസ് വില്യംസിനെയാണ് 28-കാരിയായ എലീന സ്വിറ്റോലിന പരാജയപ്പെടുത്തിയത്. സെന്‍റർ കോർട്ടിൽ നടന്ന വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സ്വിറ്റോലിന 43- കാരിയായ വീനസ് വില്യംസിനെ വീഴ്‌ത്തിയത്.

ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിനും രണ്ടാം സെറ്റ് 6-3 എന്ന സ്‌കോറിനുമാണ് എലീന സ്വിറ്റോലിന നേടിയത്. അമേരിക്കന്‍ താരത്തിന്‍റെ നാല് സെര്‍വുകള്‍ ഭേദിച്ച് ക്ലിനിക്കൽ പ്രകടനമായിരുന്നു സ്വിറ്റോലിന നടത്തിയത്. ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഏഴ് തവണ ഗ്രാൻഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള വീനസിനെതിരായ തന്‍റെ വിജയ റെക്കോഡ് 4-1 ആയി മെച്ചപ്പെടുത്താനും ഉക്രൈന്‍ താരത്തിന് കഴിഞ്ഞു.

അമ്മയാവാനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഫ്രഞ്ച് താരം ഗെയ്ൽ മോൺഫിൽസിന്‍റെ ഭാര്യയായ എലീന സ്വിറ്റോലിന വിംബിൾഡണിന്‍റെ കഴിഞ്ഞ പതിപ്പില്‍ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതായി 2022- മെയ്‌ മാസത്തിലാണ് എലീന സ്വിറ്റോലിന-ഗെയ്ൽ മോൺഫിൽസ് ദമ്പതികള്‍ ആരാധകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് എലീന സ്വിറ്റോലിന ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

സ്‌കായ് മോൺഫിൽസ് എന്നാണ് കുഞ്ഞിന്‍റെ പേരെന്നും താര ദമ്പതികള്‍ അറിയിച്ചിരുന്നു. ഇതോടെ ഇനി എന്നാവും എലീന സ്വിറ്റോലിന ടെന്നീസിലേക്ക് മടങ്ങിയെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ഇതിനുള്ള മറുപടി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജനുവരിയിൽ പരിശീലനത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടാണ് ഉക്രൈന്‍ താരം ആരാധകര്‍ക്ക് നല്‍കിയത്.

മെയ് മാസത്തില്‍ സ്ട്രാസ്ബർഗിലാണ് അമ്മയായ ശേഷം വീണ്ടും സ്വിറ്റോലിന റാക്കറ്റേന്തിയത്. അവിടെ കിരീടം ഉയര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നാലെ ഫ്രഞ്ച് ഓപ്പണില്‍ മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്. റോളണ്ട് ഗാരോസില്‍ ക്വാർട്ടറിലേക്ക് മുന്നേറാന്‍ എലീന സ്വിറ്റോലിനയ്‌ക്ക് കഴിഞ്ഞിരുന്നു. ക്വാർട്ടറില്‍ ലോക രണ്ടാം നമ്പർ താരം അരിന സബലെങ്കയോട് തോറ്റെങ്കിലും താരത്തിന്‍റെ നിശ്ചയദാർഢ്യം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് എലീന സ്വിറ്റോലിനയുടെ ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

വീനസിനെതിരായ വിജയത്തിന് ശേഷം തന്‍റേയും ഗെയ്‌ലിന്‍റേയും ജീവിതത്തിലേക്ക് മകള്‍ എത്തിയത് ഏറെ സവിശേഷമാണെന്ന് എലീന സ്വിറ്റോലിന പ്രതികരിച്ചു. വേഗം തന്നെ ടെന്നീസിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

"എനിക്കും ഗെയിലിനും ഞങ്ങളുടെ സുന്ദരിയായ മകളെ സ്വാഗതം ചെയ്യുന്ന ഒരു പ്രത്യേക നിമിഷം കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായിരുന്നു. എന്‍റെ വിജയത്തില്‍ അവര്‍ വീട്ടിലിരുന്ന് ഏറെ ആഹ്ളാദിക്കുന്നുണ്ടാവും. അവളുടെ വരവ് ഞങ്ങൾക്ക് വളരെ സവിശേഷമായിരുന്നു.

വളരെ വേഗത്തിൽ ടെന്നീസിലേക്ക് മടങ്ങിവരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു ഗ്രാൻഡ്സ്ലാമിൽ കളിക്കുന്നത് അവിശ്വസനീയമായ വികാരമാണ്" - എലീന സ്വിറ്റോലിന മത്സരശേഷം പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് ഫ്രഞ്ച് താരം മോൺഫിൽസും യുക്രൈന്‍ താരം സ്വിറ്റോലിനയും വിവാഹിതരാവുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.