ലണ്ടന്‍: എഫ്‌എ കപ്പില്‍ വോൾവ്‌സും ലിവർപൂളും തമ്മിലുള്ള റീപ്ലേ മത്സരത്തിനിടെ സ്റ്റേഡിയം ഇരുട്ടിലായി. വോൾവ്‌സിന്‍റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ തുടക്കത്തിലാണ് ഹ്രസ്വമായ പവർകട്ടുണ്ടായത്. ലിവര്‍പൂളിന്‍റെ പോസ്റ്റിലേക്ക് വോള്‍വ്സ് വിങ്ങര്‍ അദാമ പന്ത് ക്രോസ് ചെയ്യാന്‍ നില്‍ക്കവെയാണ് സ്റ്റേഡിയം ഇരുട്ടിലായത്.
അല്‍പ്പനേരത്തിനകം വെളിച്ചം വന്നപ്പോളേക്കും പന്ത് പുറത്തേക്ക് പോകുന്നത് കാണാമായിരുന്നു. സ്റ്റേഡിയത്തില്‍ നേരത്തേയും പവര്‍ക്കട്ട് ഉണ്ടായതായി കമന്‍റേറ്റർമാർ പറയുന്നത് കേൾക്കാമായിരുന്നു. മത്സരത്തിന് മുന്നോടിയായി കളിക്കാര്‍ പരിശീലനം നടത്തുന്ന സമയത്തും സ്റ്റേഡിയം ഇരുട്ടിലായിരുന്നതായാണ് കമന്‍റേറ്റര്‍മാര്‍ പറഞ്ഞത്.
വീഡിയോ കാണാം...
-
The lights went out just before Adama Traoré whipped in this cross against Liverpool.
— ESPN FC (@ESPNFC) January 17, 2023 " class="align-text-top noRightClick twitterSection" data="
The magic of the FA Cup 😅 pic.twitter.com/KV6tSzTHei
">The lights went out just before Adama Traoré whipped in this cross against Liverpool.
— ESPN FC (@ESPNFC) January 17, 2023
The magic of the FA Cup 😅 pic.twitter.com/KV6tSzTHeiThe lights went out just before Adama Traoré whipped in this cross against Liverpool.
— ESPN FC (@ESPNFC) January 17, 2023
The magic of the FA Cup 😅 pic.twitter.com/KV6tSzTHei
മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. യുവതാരം ഹാർവി എലിയറ്റാണ് ലിവര്‍പൂളിന്‍റെ വിജയ ഗോള്‍ നേടിയത്. നേരത്തെ ലിവര്‍പൂളിന്‍റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിലായിരുന്നു.
ഇതോടെയാണ് വോള്‍വ്സിന്‍റെ തട്ടകത്തില്‍ റീപ്ലേ നടത്തിയത്. വിജയത്തോടെ എഫ്‌എ കപ്പിന്‍റെ നാലാം റൗണ്ടിലേക്ക് മുന്നേറാനും ലിവര്‍പൂളിന് കഴിഞ്ഞു. ബ്രൈറ്റണാണ് അടുത്ത മത്സരത്തില്‍ ലിവര്‍പൂളിന്‍റെ എതിരാളി.
ALSO READ: എഫ്‌എ കപ്പ് : ഗോളടിച്ച് ഹാർവി എലിയറ്റ് ; റീപ്ലേയില്‍ ലിവര്‍പൂളിന് വിജയം