ഹാങ്‌ചോ: വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇതിഹാസ താരം പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തി വിദ്യ രാംരാജ് (Vithya Ramraj equals PT Usha's national record in women's 400m hurdle). ഏഷ്യന്‍ ഗെയിംസ് (Asian Games 2023) ഹീറ്റ്‌സിലാണ് പി ടി ഉഷയുടെ റെക്കോഡായ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്‌തത്. ഏകദേശം നാല് പതിറ്റാണ്ടുകളായി തകർക്കപ്പെടാത്ത റെക്കോഡാണിത്.
പ്രകടനത്തോടെ ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനക്കാരിയായി 400 മീറ്റര്‍ ഹര്‍ഡില്‍സിന്‍റെ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനും തമിഴ്‌നാട്ടുകാരിയായ വിദ്യ രാംരാജിന് കഴിഞ്ഞു. ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് 4.50-നാണ് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിന്‍റെ ഫൈനല്‍
1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലായിരുന്നു വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ (PT Usha) 55.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തത്. ഈ മത്സരത്തിലായിരുന്നു തലനാരിഴയ്‌ക്ക് മലയാളി താരത്തിന് മെഡല്‍ നഷ്‌ടമായത്.
അതേസമയം കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സില്‍ (Indian Grand Prix) 0.01 സെക്കൻഡിന് മാത്രമായിരുന്നു വിദ്യ രാംരാജിന് ((Vithya Ramraj) ദേശീയ റെക്കോഡ് നഷ്‌ടമായത്. അന്ന് 55.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത താരം സ്വര്‍ണം നേടിയിരുന്നു.
അതേസമയം വനിതകളുടെ ഹെപ്റ്റാത്തലണില്‍ വെങ്കലം നേടിയ നന്ദിനി അഗസാരയ്‌ക്കെതിരെ സ്വപ്ന ബർമൻ (Swapna Barman Against Nandini Agasara) നടത്തിയ വിവാദ പരാമര്‍ശം ചര്‍ച്ചയാവുകയാണ്. ഹാങ്‌ചോയില്‍ 5708 പോയിന്‍റ് നേടി നന്ദിനി അഗസാര വെങ്കലമെഡല്‍ നേടിയിരുന്നു. എന്നാല്‍ 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ സ്വപ്ന ബർമന് (Swapna Barman) ഹാങ്‌ചോയില്‍ നന്ദിനി അഗസാരയ്‌ക്ക് (Nandini Agasara) പിന്നില്‍ നാലാം സ്ഥാനത്താണ് എത്താന്‍ കഴിഞ്ഞത്.
5712 പോയിന്‍റ് നേടിയ സ്വപ്ന ബർമന് നന്ദിനിയുമായി നാല് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ നന്ദിനി അഗസാര ട്രാന്‍സ്‌ജെന്‍ഡറാണെന്ന ആരോപണവുമായാണ് 26-കാരിയായ സ്വപ്ന ബർമൻ രംഗത്ത് എത്തിയത്. സംഭവത്തില്‍ കേന്ദ്ര കായിക മന്ത്രാലയം Union Sports Ministry, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ Athletics Federation of India, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ Sports Authority of India എന്നിവയില്‍ നിന്നും ഇതേവരെ ആരും പ്രതികരിച്ചിട്ടില്ല.