ETV Bharat / sports

US Open | വമ്പന്‍ അട്ടിമറിയുമായി ഫ്രാൻസിസ് ടിയാഫോ; നദാല്‍ പുറത്ത് - റാഫേൽ നദാല്‍

യുഎസ് ഓപ്പണ്‍ ടെന്നിസിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്‌പാനിഷ്‌ താരം റാഫേൽ നദാലിന് തോല്‍വി.

US Open  Frances Tiafoe knocks out Rafael Nadal  Frances Tiafoe  Rafael Nadal  ഫ്രാൻസിസ് ടിയാഫോ  റാഫേൽ നദാല്‍  യുഎസ് ഓപ്പണ്‍
US Open | വമ്പന്‍ അട്ടിമറിയുമായി ഫ്രാൻസിസ് ടിയാഫോ; നദാല്‍ പുറത്ത്
author img

By

Published : Sep 6, 2022, 10:51 AM IST

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വമ്പന്‍ അട്ടിമറി. സ്‌പാനിഷ്‌ ഇതിഹാസ താരം റാഫേൽ നദാല്‍ പുറത്ത്. പുരുഷ സിംഗിള്‍സ് നാലാം റൗണ്ടിൽ 22-ാം സീഡ് താരമായ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ നദാലിനെ തോല്‍പ്പിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്‍റെ കീഴടങ്ങല്‍.

22-ാം ഗ്രാന്‍ഡ് സ്ലാം ലക്ഷ്യം വയ്‌ക്കുന്ന നദാല്‍ അനായാസ വിജയം നേടുമെന്നാണ് ആർതര്‍ ആഷെ സ്‌റ്റേഡിയത്തിൽ നിറഞ്ഞ് നിന്ന ജനക്കൂട്ടം കരുതിയിരുന്നത്. എന്നാല്‍ ഏവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് 24കാരനായ ടിയാഫോ പുറത്തെടുത്ത്. 36കാരനായ നദാലിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയാണ് ടിയാഫോ തുടങ്ങിയത്.

തിരിച്ച് വന്ന നദാല്‍ രണ്ടാം സെറ്റ് പിടിച്ചു. തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് അമേരിക്കന്‍ താരം നദാലിന് പുറത്തേക്കുള്ള വഴി തുറന്നത്. 3 മണിക്കൂർ 34 മിനിട്ടാണ് മത്സരം നീണ്ട് നിന്നത്.

സ്‌കോര്‍: 6-4, 4-6, 6-4, 6-3. വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ ക്വാർട്ടര്‍ ഫൈനലില്‍ പ്രവേശിക്കാന്‍ ടിയാഫോയ്‌ക്ക് കഴിഞ്ഞു. താരത്തിന്‍റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്‌സ്ലാം ക്വാർട്ടർ പ്രവേശനമാണിത്.ലോക എട്ടാം നമ്പർ താരമായ ആന്ദ്രെ റുബലേവാണ് ക്വാര്‍ട്ടറില്‍ ടിയാഫോയുടെ എതിരാളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.