ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍ക്കാരസിനെ വീഴ്‌ത്തി ഡാനില്‍ മെദ്‌വദേവ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ (Daniil Medvedev Beat Carlos Alcaraz in US Open 2023). സെമിയില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ താരം മെദ്‌വദേവ് അല്‍ക്കാരസിന് മടക്ക ടിക്കറ്റ് നല്‍കിയത്. ഫൈനലില്‍ (US Open Final) സെര്‍ബിയന്‍ ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെയാണ് (Novak Djokovic) മെദ്‌വദേവ് നേരിടുക. സ്‌കോര്‍: 7-6, 6-1, 3-6, 6-3
-
A 15th meeting awaits Sunday. pic.twitter.com/ZrUCzbwXDo
— US Open Tennis (@usopen) September 9, 2023 " class="align-text-top noRightClick twitterSection" data="
">A 15th meeting awaits Sunday. pic.twitter.com/ZrUCzbwXDo
— US Open Tennis (@usopen) September 9, 2023A 15th meeting awaits Sunday. pic.twitter.com/ZrUCzbwXDo
— US Open Tennis (@usopen) September 9, 2023
യുഎസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തണമെന്ന മോഹവുമായെത്തിയ അല്‍ക്കാരസിനെ മത്സരത്തിന്‍റെ ആദ്യ സെറ്റില്‍ തന്നെ വെള്ളം കുടിപ്പിക്കാന്‍ ഡാനില്‍ മെദ്‌വദേവിന് സാധിച്ചിരുന്നു. ടൈ ബ്രേക്കറില്‍ എത്തിച്ച ശേഷമാണ് ആദ്യ സെറ്റ് മെദ്‌വദേവ് നേടിയത്. ഇതേ പ്രകടനം രണ്ടാം സെറ്റിലും ആവര്‍ത്തിക്കാന്‍ റഷ്യന്‍ താരത്തിനായി.
-
Daniil Medvedev clinched a spot in the US Open final for the third time.
— US Open Tennis (@usopen) September 9, 2023 " class="align-text-top noRightClick twitterSection" data="
How it sounded on US Open Radio 🎙️👇 pic.twitter.com/ySw7cTA1wH
">Daniil Medvedev clinched a spot in the US Open final for the third time.
— US Open Tennis (@usopen) September 9, 2023
How it sounded on US Open Radio 🎙️👇 pic.twitter.com/ySw7cTA1wHDaniil Medvedev clinched a spot in the US Open final for the third time.
— US Open Tennis (@usopen) September 9, 2023
How it sounded on US Open Radio 🎙️👇 pic.twitter.com/ySw7cTA1wH
ആധികാരികമായാണ് മെദ്‌വദേവ് രണ്ടാം സെറ്റ് തന്‍റെ പേരിലാക്കിയത്. തുടക്കത്തില്‍ തന്നെ 3 ഗെയിമുകള്‍ സ്വന്തമാക്കാന്‍ മെദ്‌വദേവിനായി. പിന്നാലെ, അല്‍ക്കാരസ് തിരിച്ചടിച്ചെങ്കിലും 1-6 എന്ന സ്‌കോറിന് സെറ്റ് കൈവിടേണ്ടി വരികയായിരുന്നു.
-
On the doorstep of no. 24. @IBM | #USOpen pic.twitter.com/saosnUeKXx
— US Open Tennis (@usopen) September 9, 2023 " class="align-text-top noRightClick twitterSection" data="
">On the doorstep of no. 24. @IBM | #USOpen pic.twitter.com/saosnUeKXx
— US Open Tennis (@usopen) September 9, 2023On the doorstep of no. 24. @IBM | #USOpen pic.twitter.com/saosnUeKXx
— US Open Tennis (@usopen) September 9, 2023
ആദ്യ രണ്ട് സെറ്റും നഷ്‌ടമായെങ്കിലും മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിക്കാന്‍ അല്‍ക്കാരസിനായി. ചാമ്പ്യന്‍ പോരാട്ടം അല്‍ക്കാരസ് കാഴ്‌ചവെച്ച സെറ്റില്‍ 3-6 എന്ന സ്‌കോറിനാണ് മെദ്‌വദേവ് കളം വിട്ടത്. ഇതോടെ, ഏറെ നിര്‍ണായകമായ നാലാം സെറ്റില്‍ വീണ്ടും മികവ് കാട്ടി മെദ്‌വദേവ് മത്സരം സ്വന്തമാക്കി ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.
ഫൈനല്‍ 'തനിയാവര്‍ത്തനം' : 2021 യുഎസ് ഓപ്പണ്‍ ഫൈനലിന്‍റെ തനിയാവര്‍ത്തനമാണ് ഇക്കുറിയും ഡാനില്‍ മെദ്‌വദേവ് പ്രതീക്ഷിക്കുന്നത് (Novak Djokovic vs Daniil Medvedev). അന്ന് നടന്ന കലാശപ്പോരാട്ടത്തില്‍ സൂപ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് മെദ്‌വദേവ് യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത് (US Open Final 2023).
ജോക്കോയുടെ പത്താം ഫൈനല്‍: ഒരു ജയം അകലം മാത്രമാണ് സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിന് 24 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ എന്ന നേട്ടത്തിലേക്ക് എത്താന്‍ ഇനിയുള്ള ദൂരം. യുഎസ് ഓപ്പണ്‍ ഫൈനലില്‍ മെദ്‌വദേവിനെ വീഴ്‌ത്തി താരം ഈ നേട്ടത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇക്കുറി ജോക്കോയുടെ പത്താം യുഎസ് ഓപ്പണ്‍ ഫൈനലാണ് (Novak Djokovic US Open Stats).
-
Medvedev is back in a US Open final, here's how he got there ⤵️@IBM | #USOpen pic.twitter.com/yNAjOeovdo
— US Open Tennis (@usopen) September 9, 2023 " class="align-text-top noRightClick twitterSection" data="
">Medvedev is back in a US Open final, here's how he got there ⤵️@IBM | #USOpen pic.twitter.com/yNAjOeovdo
— US Open Tennis (@usopen) September 9, 2023Medvedev is back in a US Open final, here's how he got there ⤵️@IBM | #USOpen pic.twitter.com/yNAjOeovdo
— US Open Tennis (@usopen) September 9, 2023
സെമി ഫൈനലില്‍ സീഡ് ചെയ്യപ്പെടാത്തെ അമേരിക്കയുടെ യുവതാരം ബെന്‍ ഷെല്‍ട്ടണെ (Ben Shelton) തോല്‍പ്പിച്ചാണ് ജോക്കോ ഇത്തവണ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ച് അമേരിക്കന്‍ യുവതാരത്തെ പരാജയപ്പെടുത്തിയത് (Novak Djokovic US Open Semi Final Score). സ്‌കോര്‍ : 6-3, 6-2, 7-6