ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം (US Open Tennis Men's Champion 2023) സ്വന്തമാക്കി സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച് (Novak Djokovic). യുഎസ് ഓപ്പണ്‍ ടെന്നീസ് 2023 ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ജോക്കോയുടെ കരിയറിലെ 24-ാം ഗ്രാന്‍ഡ്‌സ്ലാം (Novak Djokovic Grand Slam Victories) വിജയവും നാലാം യുഎസ് ഓപ്പണ്‍ കിരീടനേട്ടവുമാണ് ഇത് (Novak Djokovic US Open Title Wins). സ്‌കോര്‍: 6-3, 7-6 (7-5), 6-3
-
Novak Djokovic continues to write history.@AustralianOpen | @rolandgarros | @Wimbledon pic.twitter.com/RrBFOQdiN6
— US Open Tennis (@usopen) September 11, 2023 " class="align-text-top noRightClick twitterSection" data="
">Novak Djokovic continues to write history.@AustralianOpen | @rolandgarros | @Wimbledon pic.twitter.com/RrBFOQdiN6
— US Open Tennis (@usopen) September 11, 2023Novak Djokovic continues to write history.@AustralianOpen | @rolandgarros | @Wimbledon pic.twitter.com/RrBFOQdiN6
— US Open Tennis (@usopen) September 11, 2023
കരിയറിലെ 36-ാം ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ 3 മണിക്കൂര്‍ 16 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡാനില്‍ മെദ്‌വദേവിവനെ വീഴ്‌ത്തി ജോക്കോവിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ സിംഗിള്‍സ് കിരീടമെന്ന (Most Major Titles Win In Tennis) ഓസ്‌ട്രേലിയന്‍ ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ (Margaret Court) റെക്കോഡിനൊപ്പമാണ് നിലവില്‍ ജോക്കോയുള്ളത്. യുഎസ് ഓപ്പണ്‍ ജയം, ഓപ്പണ്‍ എറയില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടത്തിലേക്കും 36കാരനായ ജോക്കോവിച്ചിനെ എത്തിച്ചു.
-
Novak hits 2️⃣4️⃣
— US Open Tennis (@usopen) September 11, 2023 " class="align-text-top noRightClick twitterSection" data="
How it sounded on US Open radio 🎙 pic.twitter.com/BPwpFlp0fy
">Novak hits 2️⃣4️⃣
— US Open Tennis (@usopen) September 11, 2023
How it sounded on US Open radio 🎙 pic.twitter.com/BPwpFlp0fyNovak hits 2️⃣4️⃣
— US Open Tennis (@usopen) September 11, 2023
How it sounded on US Open radio 🎙 pic.twitter.com/BPwpFlp0fy
പത്താമത്തെ യുഎസ് ഓപ്പണ്‍ ഫൈനല്‍ ആയിരുന്നു ജോക്കോവിച്ചിന് മെദ്‌വദേവിനെതിരെ. നേരത്തെ, 2021 ഫൈനലില്‍ ഇരുവരും മുഖാമുഖം വന്നിരുന്നു. അന്ന്, റഷ്യന്‍ താരം മെദ്‌വദേവിനൊപ്പമായിരുന്നു ജയം. ആ തോല്‍വിക്ക് മധുരപ്രതികാരം ചെയ്യാനും ഇക്കുറി ജോക്കോവിച്ചിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം.
ലോക രണ്ടാം നമ്പര്‍ താരമായ ജോക്കോവിച്ചിന് (Novak Djokovic Ranking) ഇക്കുറി ഫൈനലില്‍ കാര്യങ്ങള്‍ ഏറെക്കുറെ എല്ലാം എളുപ്പമായിരുന്നു. ആദ്യ സെറ്റ് 48 മിനിട്ടുകള്‍ നീണ്ടെങ്കിലും ഒരുഘട്ടത്തില്‍പ്പോലും ജോക്കോയ്‌ക്ക് വെല്ലുവിളിയാകാന്‍ മെദ്‌വദേവിന് (Djokovic vs Medvedev) കഴിഞ്ഞിരുന്നില്ല. മത്സരത്തിന്‍റെ ഒന്നാം സെറ്റില്‍ അനായാസം പോയിന്‍റുകള്‍ നേടിയ ജോക്കോവിച്ച് 6-3 എന്ന സ്‌കോറില്‍ മൂന്നാം നമ്പര്‍ താരത്തെ വീഴ്‌ത്തുകയായിരുന്നു.
-
That's a lot of hardware. 🤯 pic.twitter.com/eRPA0vxNMl
— US Open Tennis (@usopen) September 11, 2023 " class="align-text-top noRightClick twitterSection" data="
">That's a lot of hardware. 🤯 pic.twitter.com/eRPA0vxNMl
— US Open Tennis (@usopen) September 11, 2023That's a lot of hardware. 🤯 pic.twitter.com/eRPA0vxNMl
— US Open Tennis (@usopen) September 11, 2023
ടൈ ബ്രേക്കറിലായിരുന്നു രണ്ടാം സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 44 മിനിട്ട് ദൈര്‍ഘ്യം നീണ്ടതായിരുന്നു ഈ സെറ്റ്. ഈ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കൂടിയ സെറ്റായിരുന്നു ഇത്.
-
A reversal of fortune from 2021. pic.twitter.com/fpqUh9xivQ
— US Open Tennis (@usopen) September 11, 2023 " class="align-text-top noRightClick twitterSection" data="
">A reversal of fortune from 2021. pic.twitter.com/fpqUh9xivQ
— US Open Tennis (@usopen) September 11, 2023A reversal of fortune from 2021. pic.twitter.com/fpqUh9xivQ
— US Open Tennis (@usopen) September 11, 2023
രണ്ടാം സെറ്റില്‍ കാഴ്‌ചവച്ച പോരാട്ടം നിര്‍ണായകമായ അവസാന സെറ്റില്‍ ആവര്‍ത്തിക്കാന്‍ മെദ്‌വദേവിനായില്ല. ആദ്യ സെറ്റിലെ അതേ സ്‌കോറിനാണ് മൂന്നാം സെറ്റിലും ജോക്കോവിച്ച് മെദ്‌വദേവിനെ മറികടന്നത്.