ETV Bharat / sports

കൊവിഡ് സങ്കീര്‍ണത; തുടര്‍ച്ചയായ മൂന്നാം തവണയും യുഎസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ റദ്ദാക്കി

author img

By

Published : Jun 7, 2022, 9:29 PM IST

ബിഡബ്ല്യുഎഫ്‌ വേൾഡ് ടൂറിലെ സൂപ്പർ 300 ടൂർണമെന്‍റായ യുഎസ് ഓപ്പൺ ഒക്ടോബർ 4 മുതൽ 9 വരെയാണ് നിശ്ചയിച്ചിരുന്നത്.

US Open 2022  US Open badminton 2022  US Open badminton cancelled  യുഎസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ റദ്ദാക്കി  യുഎസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ 2022
കൊവിഡ് സങ്കീര്‍ണത; തുടര്‍ച്ചയായ മൂന്നാം തവണയും യുഎസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ റദ്ദാക്കി

വാഷിങ്‌ടണ്‍: യുഎസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ റദ്ദാക്കിയതായി ബാഡ്‌മിന്‍റണ്‍ വേൾഡ് ഫെഡറേഷൻ (ബിഡബ്ല്യുഎഫ്‌) അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സംഘടനാപരമായ സങ്കീർണതകൾ കാരണം ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നും യുഎസ്എ ബാഡ്‌മിന്‍റണ്‍ പിന്മാറുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ബിഡബ്ല്യുഎഫ്‌ പ്രസ്‌താവനയിറക്കിയിട്ടുണ്ട്.

ബിഡബ്ല്യുഎഫ്‌ വേൾഡ് ടൂറിലെ സൂപ്പർ 300 ടൂർണമെന്‍റായ യുഎസ് ഓപ്പൺ ഒക്ടോബർ 4 മുതൽ 9 വരെയാണ് നിശ്ചയിച്ചിരുന്നത്. അതേസമയം ഇത് തുടർച്ചയായ മൂന്നാം തവണയാണ് യുഎസ് ഓപ്പൺ റദ്ദാക്കുന്നത്. 2019ലാണ് അവസാനമായി ടൂര്‍ണമെന്‍റ് നടന്നത്.

also read: സെലക്‌ടര്‍മാര്‍ കാണുന്നില്ലേ ഈ തീപ്പൊരി, പിന്നെയും തകർപ്പൻ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ

അന്ന് ചൈനീസ് തായ്‌പേയുടെ ലിൻ ചുൻ-യി പുരുഷ സിംഗിൾസ് കിരീടം നേടിയപ്പോൾ, ചൈനയുടെ വാങ് സിയിയാണ് വനിത സിംഗിൾസ് കിരീടം സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.