ദോഹ : ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ഉറുഗ്വായെ സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ. ഇരു ടീമുകൾക്കും ഒട്ടേറെ അവസരം ലഭിച്ചെങ്കിലും മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. പന്തടക്കത്തിലും ഷോർട്ട്സ് ഓണ്‍ ടാർഗറ്റുകളിലും ലൂയിസ് സുവാരസിന്‍റെ ഉറുഗ്വയായിരുന്നു മുന്നിൽ എങ്കിലും ഗോൾ മാത്രം നേടാൻ അവർക്കായില്ല.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ആധിപത്യം ദക്ഷിണ കൊറിയയ്‌ക്കായിരുന്നു. അവരുടെ വേഗത്തിനൊപ്പം പിടിക്കാൻ ഉറുഗ്വായ് നന്നേ പാടുപെട്ടു. എങ്കിലും ഇരുകൂട്ടരും ഗോൾ നേടുന്നതിനായി നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചു. പക്ഷേ കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും മത്സരിച്ച് പാഴാക്കുന്നതാണ് കാണാനായത്. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
-
Uruguay and Korea Republic begin their campaigns with a point 🇺🇾🇰🇷@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022 " class="align-text-top noRightClick twitterSection" data="
">Uruguay and Korea Republic begin their campaigns with a point 🇺🇾🇰🇷@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022Uruguay and Korea Republic begin their campaigns with a point 🇺🇾🇰🇷@adidasfootball | #FIFAWorldCup
— FIFA World Cup (@FIFAWorldCup) November 24, 2022
എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഉണർവോടെയാണ് ഉറുഗ്വായ് മൈതാനത്തേക്കെത്തിയത്. ആദ്യ പകുതിയിലേത് പോലെ ശക്‌തമായ ആക്രമണവുമായി ദക്ഷിണകൊറിയ എത്തിയെങ്കിലും ഉറുഗ്വായ് പ്രതിരോധം അവയെയെല്ലാം തടഞ്ഞു നിർത്തി. തുടർന്നും ആദ്യ ഗോൾ നേടുന്നതിനായി ഇരു ടീമുകളും പരസ്‌പരം ഗോൾ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു.
ALSO READ: കാമറൂണ്‍ കരുത്തിനെ വീഴ്‌ത്തി സ്വിസ് പട ; വിജയം ഒരു ഗോളിന്
ഗോൾ വീഴാതായതോടെ 64-ാം മിനിട്ടിൽ ലൂയിസ് സുവാരസിന് പകരം എഡിൻസണ്‍ കവാനിയെ കോച്ച് കളത്തിലിറക്കി. പക്ഷേ കവാനിക്കും ടീമിന്‍റെ വിജയ ഗോൾ നേടാനായില്ല. മികച്ച നീക്കങ്ങളും ആക്രമണങ്ങളും ഉണ്ടായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മയാണ് ഇരു ടീമുകൾക്കും തിരിച്ചടിയായത്.