ബുഡാപെസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ സെമിയില്‍ പ്രവേശിച്ച് ഇറ്റലി. ഗ്രൂപ്പ് എ-3ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹംഗറിയെ തോല്‍പ്പിച്ചാണ് ഇറ്റലി അവസാന നാലില്‍ ഇടംപിടിച്ചത്. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അസൂറികള്‍ ഹംഗറിയെ കീഴടക്കിയത്.
ജിയാകോമോ റാസ്പാഡോറി, ഫെഡറികോ ഡിമാര്‍കോ എന്നിവരാണ് ഇറ്റലിക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ ഇരുപകുതികളിലായാണ് ഇറ്റലിയുടെ പട്ടികയിലെ ഗോളുകള്‍. 27-ാം മിനിട്ടില്‍ ജിയാകോമോ റാസ്പാഡോറിയാണ് ഇറ്റലിക്കായി ആദ്യം ലക്ഷ്യം കണ്ടത്.
തുടര്‍ന്ന് 52-ാം മിനിട്ടില്‍ ഫെഡറികോ ഡിമാര്‍കോയും ഗോള്‍ വലകുലുക്കി. ഈ മത്സരത്തിന് മുന്നെ ഹംഗറിയായിരുന്നു ഗ്രൂപ്പില്‍ ഒന്നാമതുണ്ടായിരുന്നത്. എന്നാല്‍ വിജയത്തോടെ ഇറ്റലി തലപ്പത്തേക്ക് കുതിച്ചു. ആറ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റാണ് ഇറ്റലിക്കുള്ളത്.
ആറ് മത്സരങ്ങളില്‍ 10 പോയിന്റോടെയാണ് ഹംഗറി രണ്ടാമതായത്. മൂന്ന് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് സംഘത്തിന്റെ പട്ടികയില്‍.