സെവിയ്യ: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവേഫ യൂറോപ്പ ലീഗ് സെമി കാണാതെ പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പാനിഷ് ടീം സെവിയ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍വി വഴങ്ങിയതോടെയാണ് ചുവന്ന ചെകുത്താന്മാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇരു പാദങ്ങളിലുമായി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 5-2 എന്ന സ്‌കോറിനാണ് എറിക് ടെന്‍ഹാഗും സംഘവും വീണത്. നേരത്തെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ഒന്നാം പാദ മത്സരം 2-2 സമനിലയിലായിരുന്നു കലാശിച്ചത്.
മത്സരത്തില്‍ യൂസഫ് എന്‍ നിസിരി സെവിയ്യയ്‌ക്കായി ഇരട്ടഗോള്‍ നേടി. ലോറിക് ബേഡാണ് ടീമിന്‍റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. കളിക്കളത്തില്‍ വരുത്തിയ പിഴവുകളാണ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ യുണൈറ്റഡിന് വിനയായത്.
-
SEMI FINALS!!!! pic.twitter.com/BIH9sYhTO0
— Sevilla FC (@SevillaFC_ENG) April 20, 2023 " class="align-text-top noRightClick twitterSection" data="
">SEMI FINALS!!!! pic.twitter.com/BIH9sYhTO0
— Sevilla FC (@SevillaFC_ENG) April 20, 2023SEMI FINALS!!!! pic.twitter.com/BIH9sYhTO0
— Sevilla FC (@SevillaFC_ENG) April 20, 2023
സ്‌പാനിഷ് ലാലിഗയില്‍ 13-ാം സ്ഥാനക്കാരാണ് സെവിയ്യ. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാന ഒമ്പത് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയായിരുന്നു യുഇഎല്‍ ക്വാര്‍ട്ടര്‍ മത്സരത്തിന് എത്തിയത്. ഫുട്‌ബോള്‍ കണക്കുകള്‍ അല്ല എന്ന് തെളിയിക്കുന്ന പോരാട്ടമായിരുന്നു റാമോൺ സാഞ്ചസ് സ്റ്റേഡിയത്തില്‍ ആതിഥേയരായ സെവിയ്യ പുറത്തെടുത്തത്.
മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട് വച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. എന്നാല്‍ അവരെ ഞെട്ടിച്ച് മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. യുണൈറ്റഡ് പ്രതിരോധനിര താരം ഹാരി മാഗ്വയറിന്‍റെയും ഗോള്‍ കീപ്പര്‍ ഡേവിഡ് ഗിയയുടെയും പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍ പിറന്നത്.
-
What a feeling, what a night 🤩pic.twitter.com/nfv4JZUinp
— Sevilla FC (@SevillaFC_ENG) April 21, 2023 " class="align-text-top noRightClick twitterSection" data="
">What a feeling, what a night 🤩pic.twitter.com/nfv4JZUinp
— Sevilla FC (@SevillaFC_ENG) April 21, 2023What a feeling, what a night 🤩pic.twitter.com/nfv4JZUinp
— Sevilla FC (@SevillaFC_ENG) April 21, 2023
മഗ്വയറിന് അലക്ഷ്യമായി പന്തെത്തിക്കാനുള്ള ഡിഗിയയുടെ ശ്രമം എറിക് ലമേല റാഞ്ചിയെടുത്ത് എന്‍ നിസിരിക്ക് ഗോളടിക്കാന്‍ വഴിയൊരുക്കി. വലയില്‍ പന്തെത്തിയതിന് പിന്നാലെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളും യുണൈറ്റഡ് തുടങ്ങി. എന്നാല്‍ പന്തുമായി കുതിച്ചെത്തിയ ചുവന്നചെകുത്താന്മാരെ സെവിയ്യന്‍ പ്രതിരോധം പൂട്ടികെട്ടി.
ഒരു ഗോള്‍ ലീഡുമായാണ് ആതിഥേയര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തിന്‍റെ ഫസ്റ്റ് ഹാഫ് കളിയവസാനിപ്പിച്ചത്. സെക്കന്‍ഡ് ഹാഫിന്‍റെ തുടക്കത്തില്‍ തന്നെ എറിക് ടെന്‍ ഹാഗ് മുന്നേറ്റ നിര താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ കളത്തിലിറക്കി. ജേഡന്‍ സാഞ്ചോയെ പിന്‍വലിച്ചായിരുന്നു യുണൈറ്റഡ് പരിശീലകന്‍റെ നീക്കം.
-
Not our night.
— Manchester United (@ManUtd) April 20, 2023 " class="align-text-top noRightClick twitterSection" data="
Thank you to our fans out in Seville, and to all the Reds around the world.
Your support means everything to us 👏❤️#MUFC || #UEL pic.twitter.com/Lx1uTnJKXO
">Not our night.
— Manchester United (@ManUtd) April 20, 2023
Thank you to our fans out in Seville, and to all the Reds around the world.
Your support means everything to us 👏❤️#MUFC || #UEL pic.twitter.com/Lx1uTnJKXONot our night.
— Manchester United (@ManUtd) April 20, 2023
Thank you to our fans out in Seville, and to all the Reds around the world.
Your support means everything to us 👏❤️#MUFC || #UEL pic.twitter.com/Lx1uTnJKXO
എന്നാല്‍ റാഷ്‌ഫോര്‍ഡ് കളത്തിലിറങ്ങി തൊട്ടടുത്ത നിമിഷം തന്നെ സെവിയ്യ യുണൈറ്റഡ് വലയില്‍ വീണ്ടും പന്തെത്തിച്ചു. സെവിയ്യയ്‌ക്ക് ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ലോറിക് ബേഡായിരുന്നു ഗോള്‍ സ്‌കോറര്‍.
ഗോള്‍ മടക്കാന്‍ എറിക് ടെന്‍ ഹാഗ് പല തന്ത്രങ്ങളും പയറ്റി. എന്നാല്‍ യുണൈറ്റഡ് പരിശീലകന്‍റെ പ്ലാനുകളൊന്നും കളിക്കളത്തില്‍ കൃത്യമായി നടപ്പിലായില്ല. മത്സരത്തിന്‍റെ 81-ാം മിനിറ്റില്‍ മൂന്നാം ഗോളും സെവിയ്യ വലയിലെത്തിച്ചു.
അക്യൂനയുടെ ലോങ്‌ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ബോക്‌സിന് പുറത്തേക്ക് ഓടിയെത്തിയ ഡിഗിയക്ക് പിഴച്ചു. താരത്തിന്‍റെ ഫസ്റ്റ് ടച്ച് നേരേ ചെന്നത് നിസിരിയുടെ കാലുകളില്‍. പന്ത് പിടിച്ചെടുത്ത സെവിയ്യന്‍ താരം ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് അനായാസം എത്തിക്കുകയായിരുന്നു.
സെമി ഫൈനലില്‍ യുവന്‍റസ് ആണ് സെവിയ്യയുടെ എതിരാളികള്‍. ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ഇരു പാദങ്ങളിലുമായി നടന്ന മത്സരങ്ങളില്‍ സ്‌പോര്‍ട്ടിങ് ലിസ്‌ബണെ വീഴ്‌ത്തിയാണ് ഇറ്റാലിയന്‍ ക്ലബിന്‍റെ മുന്നേറ്റം.