ETV Bharat / sports

'അട്ടിമറി നടന്നില്ലെങ്കില്‍ വമ്പൻമാർക്ക് കാര്യങ്ങൾ ഈസി'...യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് റെഡി

UEFA Champions League Round of 16 Full draw: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് അറിയാം...

UEFA Champions League Round of 16 Full draw  Napoli vs FC Barcelona  RB Leipzig vs Real Madrid  FC Porto vs Arsenal  Lazio vs Bayern Munich  Manchester City vs FC Copenhagen  UEFA Champions League pre quarter Lineup  UEFA Champions League pre quarter schedule  ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ്  ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഷെഡ്യൂള്‍
UEFA Champions League Round of 16 Full draw Napoli vs FC Barcelona
author img

By ETV Bharat Kerala Team

Published : Dec 18, 2023, 7:25 PM IST

ന്യോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. സ്വിറ്റ്സർലൻഡിലെ ന്യോണിലുള്ള യുവേഫയുടെ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തിയ ടീമുകള്‍ക്കാണ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ലഭിച്ചത്. 32 ടീമുകളെ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രഥമിക ഘട്ടം നടന്നത്.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ സീഡഡും രണ്ടാം സ്ഥാനക്കാരെ അണ്‍ സീഡഡുമായാണ് പരിഗണിച്ചത്. ഇതോടെ സീഡഡ് ടീമുകൾക്ക് അണ്‍ സീഡഡ് ആയ ടീമുകള്‍ എതിരായ വരുന്ന രീതിയിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എഫ്‌സി കോപ്പൻഹേഗനാണ് എതിരാളി. (Manchester City vs FC Copenhagen)

ഗ്രൂപ്പ് ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തിയപ്പോള്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു എഫ്‌സി കോപ്പൻഹേഗൻ. സ്‌പാനിഷ്‌ കരുത്തരായ ബാഴ്‌സലോണയ്‌ക്ക് നപ്പോളിയില്‍ നിന്നും കടുത്ത പരീക്ഷണം തന്നെ നേരിടേണ്ടി വരും. (Napoli vs FC Barcelona) എന്നാല്‍ ആർബി ലീപ്സിഗിനെ എതിരെ കിട്ടിയ റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്.

ബാഴ്‌സലോണ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ സിയില്‍ രണ്ടാം സ്ഥാനത്തായിരുന്നു നാപ്പോളി. റയല്‍ മാഡ്രിഡ് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായിരുന്നു. ഗ്രൂപ്പ് ജിയില്‍ നിന്നായിരുന്നു ആർബി ലീപ്സിഗിന്‍റെ മുന്നേറ്റം. (RB Leipzig vs Real Madrid) ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് ഗ്രൂപ്പ് എച്ചില്‍ നിന്നുള്ള പോർട്ടോയാണ് എതിരാളി. (FC Porto vs Arsenal)

ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് ലാസിയോയ്‌ക്ക് എതിരെയാണ് കളിക്കുക. (Lazio vs Bayern Munich) പാരീസ് സെന്‍റ് ജെർമെയ്ൻ റയൽ സോസിഡാഡിനെതിരെ ഇറങ്ങുമ്പോള്‍ ബൊറൂസിയ ഡോർട്ട്മുണ്ടും പിഎസ്‌വി ഐന്തോവനും തമ്മിലാണ് പോര്. അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരെ ഇന്‍റര്‍ മിലാനാണ് കളിക്കുക. (UEFA Champions League pre quarter Lineup)

2024- ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഘട്ടം ആരംഭിക്കുന്നത്. ഫെബ്രുവരി 13, 14, 20, 21 തീയതികളിലാണ് ആദ്യഘട്ട മത്സരങ്ങള്‍. തുടര്‍ന്ന് മാര്‍ച്ച് 5, 6, 12, 13 എന്നീ തീയതികളില്‍ രണ്ടാം ഘട്ടവും നടക്കും (UEFA Champions League pre quarter schedule).

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് (UEFA Champions League Round of 16 Full draw)

  • എഫ്‌സി പോർട്ടോ vs ആഴ്‌സണൽ
  • പാരീസ് സെന്‍റ് ജെർമെയ്ൻ vs റയൽ സോസിഡാഡ്
  • പിഎസ്‌വി ഐന്തോവൻ vs ബൊറൂസിയ ഡോർട്ട്മുണ്ട്
  • എഫ്‌സി കോപ്പൻഹേഗൻ vs മാഞ്ചസ്റ്റർ സിറ്റി
  • നാപ്പോളി vs എഫ്‌സി ബാഴ്‌സലോണ
  • ഇന്റർ മിലാൻ vs അത്‌ലറ്റിക്കോ മാഡ്രിഡ്
  • ലാസിയോ vs ബയേൺ മ്യൂണിക്ക്
  • ആർബി ലീപ്സിഗ് vs റയൽ മാഡ്രിഡ്

ALSO READ: വിശ്വകപ്പിലെ മെസിപ്പടമുത്തത്തിന് ഒരാണ്ട് ; പെനാല്‍റ്റി നെഞ്ചിടിപ്പിന്‍റെ മാരകവേര്‍ഷനൊടുവില്‍ ലുസൈലില്‍ ആല്‍ബിസെലസ്റ്റകളുടെ നീലവസന്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.