ETV Bharat / sports

കോര്‍ട്ടോ കോട്ട കെട്ടി: റയൽ മഡ്രിഡിന് ചാമ്പ്യൻസ് ലീഗ് കിരീടം - റയലിന്‍റെ 14 ചാമ്പ്യൻസ്‌ ലീഗ് കിരീടം

59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്.

ucl final  uefa champions league  UEFA champions league 2022 final  Real Madrid lift 14th title after beat Liverpool  റയൽ മഡ്രിഡിന് ചാമ്പ്യൻസ്‌ ലീഗ് കിരീടം  റയലിന്‍റെ 14 ചാമ്പ്യൻസ്‌ ലീഗ് കിരീടം  യുവേഫ ചാമ്പ്യൻസ് ലീഗ് 2022 ഫൈനൽ
കോട്ടകെട്ടി കാത്തു തിബോ കോർട്ടോ, റയലിന് 14-ാം ചാമ്പ്യൻസ്‌ ലീഗ് കിരീടം; ലിവർപൂളിന് കണ്ണീര്
author img

By

Published : May 29, 2022, 7:25 AM IST

പാരിസ്: യൂറോപ്യൻ ഫുട്‌ബോളിലെ താരരാജക്കൻമാർ തങ്ങളാണെന്ന് ഒരിക്കൽ കൂടെ അടിവരയിട്ടുകൊണ്ട് റയൽ മഡ്രിഡ്. ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയൽ ചാമ്പ്യന്മാരായത്. 59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഗോളെന്നുറച്ച ഒൻപത് ഷോട്ടുകൾ തടഞ്ഞ റയൽ ഗോൾകീപ്പർ തിബോ കോർട്ടോയുടെ പ്രകടനമാണ് ലിവർപൂളിനെ കിരീടത്തിൽ നിന്നകറ്റിയത്.

റയലിന്‍റെ 14-ാം ചാമ്പ്യൻസ്‌ ലീഗ് കിരീടമാണിത്. ലിവർപൂൾ ഒരിക്കൽക്കൂടി ഫൈനലിൽ റയലിന് മുന്നിൽ മുട്ടുമടക്കി. 2017-18 ചാമ്പ്യൻസ് ലീഗ് ഫൈനലിലും ലിവർപൂൾ റയലിനുമുന്നിൽ പരാജയപ്പെട്ടിരുന്നു. 15 ഗോളുകൾ നേടിക്കൊണ്ട് റയലിന്‍റെ കരിം ബെൻസേമ ചാമ്പ്യൻസ് ലീഗിലെ ടോപ്‌സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കി.

അതിമാനുഷികനായി കോർട്ടോ; മത്സരത്തിന്‍റെ 16-ാം മിനിറ്റിൽ ലിവർപൂൾ താരം മുഹമ്മദ് സലയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് റയൽ ഗോൾകീപ്പർ കോർട്ടോ തട്ടിയകറ്റി. 18-ാം മിനിറ്റിൽ വീണ്ടും സല ഗോളിനടുത്തെത്തിയെങ്കിലും അതും കോർട്ടോ വിഫലമാക്കി. 20-ാം മിനിറ്റിൽ സാദിയോ മാനെ പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും കൈയില്‍ തട്ടിയ പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു.

44-ാം മിനിറ്റിലാണ് റയല്‍ ആദ്യമായി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തത്. സൂപ്പര്‍താരം കരിം ബെന്‍സേമ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.

രണ്ടാപകുതിയുടെ തുടക്കത്തില്‍ ഇരു ടീമും ആക്രമിച്ചുകളിക്കാന്‍ ശ്രമിച്ചപ്പോള്‍ 54-ാം മിനിറ്റില്‍ കോർട്ടോ മറ്റൊരു മനോഹര സേവുകൂടി കാഴ്‌ചവെച്ചു. തൊട്ടുപിന്നാലെ ലിവർപൂളിന്‍റെ ലൂയിസ് ഡയസിന് സുവർണാവസരം ലഭിച്ചു. പക്ഷേ താരത്തിന്‍റെ ഹെഡർ ലക്ഷ്യം തെറ്റി.

വിധിയെഴുതി വിനി; രണ്ടാം പകുതിയിൽ റയൽ ഉണർന്നുകളിക്കാൻ ആരംഭിച്ചതോടെ മത്സരം ആവേശത്തിലായി. റയലിന്‍റെ ആക്രമണങ്ങൾക്ക് 59-ാം മിനിറ്റിൽ ഫലം കൈവന്നു. വാല്‍വർദെയുടെ അസിസ്റ്റില്‍ ആകാരമാർന്ന ഫിനിഷിങ്ങോടെ വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചു.

64-ാം മിനിറ്റിൽ സലയുടെ ലോങ്റേഞ്ചറും കോർട്ടോ അത് തട്ടിയകറ്റി. ഗോൾവഴങ്ങിയ ശേഷം ലിവര്‍പൂള്‍ സര്‍വം മറന്ന് ആക്രമിച്ചെങ്കിലും റയല്‍ പ്രതിരോധവും ഗോൾകീപ്പർ കോർട്ടോയും കോട്ടകെട്ടി കാത്തതോടെ കിരീടം റയലിന് സ്വന്തമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.